കൊല്ലം: കൊവിഡ് ദുരിതത്തിനിടയില്‍ ദിവസപ്പിരിവും ആഴ്ചപ്പിരിവുമായി വട്ടിപ്പലിശക്കാര്‍. റോള്‍ എന്നും ചിട്ടിക്കാരനെന്നും അറിയപ്പെടുന്നവര്‍ കൂടാതെയാണ് മൈക്രോ ഫിനാന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ബ്ലേഡ് കമ്പനികളും പിരിവിനിറങ്ങിയിരിക്കുന്നത്.
ഇതോടെ വീട്ടമ്മമാരും ഗൃഹനാഥന്മാരും നെട്ടോട്ടമോടുകയാണ്. ലോക്ഡൗണില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. ചിലര്‍ക്ക് ദിവസവും ജോലിയില്ല. ദൈനംദിന ചെലവുകള്‍ക്ക് പോലും കഷ്ടപെടുന്നവര്‍ പലിശകാശ് കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് പിരിവുകാരുടെ വരവ് കുറഞ്ഞിരുന്നെങ്കിലും ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വീണ്ടും സജീവമായി. കൃത്യമായി പണം കൊടുത്തു കൊണ്ടിരുന്ന പലര്‍ക്കും ഇപ്പോള്‍ ബുദ്ധിമുട്ടാണ്. പണം നല്കാന് സാധിക്കാത്തവര്‍ക്ക് നേരെ ഭീഷണിയും വിരട്ടലുമായാണ് ഏജന്റുമാര്‍ സമീപിക്കുന്നത്. തമിഴ് സംഘങ്ങള്‍ ഏജന്റുമാര്‍ വഴി കൊടുക്കുന്ന തുക തിരിച്ചു പിടിക്കാനുള്ള പിരിവിന് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിനൊപ്പം ചില പോലീസുകാരുടെ പിന്തുണയുമുണ്ട്.
മൈക്രോഫിനാന്‍സ് പിരിവുകാര് വീടുകളില്‍ കയറിയിരുന്ന് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങുന്നത്. ഫിനാന്‍സ് വഴി വാഹനം വാങ്ങിയവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ വലിയൊരു സംഘവും രംഗത്തുണ്ട്. സര്‍ക്കാര്‍ ഉത്തരവെല്ലാം മറികടന്നെത്തുന്ന വട്ടിപലിശക്കാരെ പേടിച്ച് ജനങ്ങള്‍ നെട്ടോട്ടമോടുന്നു.
കുടുംബശ്രീ വഴിയും സഹകരണസംഘങ്ങള്‍ വഴിയുമൊക്കെ വായ്പകിട്ടാനുള്ള പദ്ധതികള്‍ ഏറെയുണ്ടെങ്കിലും ഇവയുടെ നിബന്ധനകള്‍ പലപ്പോഴും സാധാരണക്കാര്‍ക്ക് ഒത്തുപോകാനാവാത്തതും കടം വാങ്ങുന്നതിന് കാരണമാകുന്നു. വരുമാനം നിലച്ച കൊവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി പണപ്പിരിവിനായി വട്ടിപ്പലിശ, മൈക്രോ ഫിനാന്‍സ് സംഘങ്ങളും മറ്റ് ബാങ്ക് ഉദ്യോഗസ്ഥരും അടവും പലിശയും പിരിക്കാന്‍ ഇറങ്ങിയതോടെ ജനങ്ങള്‍ നിസ്സഹായവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: