ന്യൂദല്‍ഹി: നിയമസഭ കൈയാങ്കളി കേസ് പിന്‍വലിക്കാനായി ഹര്‍ജിയുമായി എത്തിയ പിണറായി സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് നേരിടേണ്ടി വന്നത് വലിയ വിമര്‍ശനം. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ തെറ്റാണെന്നതടക്കം സര്‍ക്കാരിനെതിരേ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സഭയില്‍ പൊതുമുതല്‍ നശിപ്പിച്ച ശേഷം അത് സഭയിലെ അഭിപ്രായ സ്വാതന്ത്ര്യമെന്ന് പറഞ്ഞ് വ്യാഖ്യാനിക്കാന്‍ സാധിക്കില്ല. അംഗങ്ങളുടെ നടപടി ഭരണഘടനാപരമായ നിയമങ്ങളെ മറികടക്കുന്നതാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 194 പ്രകാരം നിയമസംഭ അംഗങ്ങള്‍ക്കുള്ള പ്രത്യേക നിയമപരിരക്ഷയുടെ സംരക്ഷണം അവകാശപ്പെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രിവിലേജുകളും പരിരക്ഷയും ക്രിമിനല്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഒരു മാര്‍ഗമല്ല, അത് പൗരന്മാരെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്.
സഭയിലെ മൈക്ക് തകര്‍ക്കുന്ന എംഎല്‍എയുടെ പെരുമാറ്റം നോക്കൂ. പ്രഥമദൃഷ്ട്യാ ഇത്തരത്തിലുള്ള പെരുമാറ്റത്തെക്കുറിച്ച് നാം കര്‍ശനമായ വീക്ഷണം സ്വീകരിക്കണം. ഇത് സ്വീകാര്യമായ പെരുമാറ്റമല്ല. അദ്ദേഹം വിചാരണ നേരിടണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. നമുക്ക് കോടതിയുടെ ഉദാഹരണം നോക്കാം. കോടതിയില്‍ പോലും അഭിഭാഷകര്‍ വലിയ തോതില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പരസ്പരം എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കോടതിയുടെ സ്വത്ത് നശിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കുമോ എന്നും ജസ്റ്റിസ് ചോദിച്ചു.
പരിരക്ഷയുടെ പേരില്‍ ക്രിമിനല്‍ കേസ് പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടി തെറ്റാണെന്നും സുപ്രീം കോടതി. ഇത് ഭരണഘടനയുടെ 194 പ്രകാരം തെറ്റാണ്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആര്. ഷാ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് വിധി. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നടപടികള്‍ പൂര്‍ണമായും തെറ്റാണെന്നും കോടതി. ഭരണഘടന പരമായ എല്ലാ അതിര്‍വരമ്പുകളുമാണ് പ്രതികള്‍ നടത്തിയത്. ഇ.പി.ജയരാജന്, കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ.അജിത്, കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, സി.കെ.സദാശിവന്, വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്. ഇവരെല്ലാം കേസില്‍ വിചാരണ നേരിടണമെന്നും കോടതി. ഹൈക്കോടതി
ബജറ്റ് അവതരണത്തിനിടെ കേരള നിയമസഭയില്‍ നടന്ന കൈയാങ്കളിക്കേസ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തിയത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണ്. അതിനാല്‍ വിചാരണ തടയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: