തിരുവനന്തപുരം: ഇല്ലാത്ത യോഗ്യതകള്‍ വ്യാജമായി നിര്‍മ്മിച്ച് നിയമനം നേടിയെന്ന ആരോപണം നേരിടുന്ന കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ആര് ചന്ദ്രബാബുവിന് എതിരായ പരാതി അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്.. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സബ്മിഷനിലൂടെ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. വ്യാജ വിവരങ്ങള്‍ നല്കി സേര്‍ച്ച് കമ്മിറ്റിയെ കബളിപ്പിച്ച ചന്ദ്രബാബുവിന് അന്നു തന്നെ നിയമനം നല്‍കുകയായിരുന്നെന്ന് വി.ഡി സതീശന് ചൂണ്ടിക്കാട്ടി. ഗൗരവവമായി പരിശോധിച്ച് അടിയന്തിരമായി തുടര്‍ നടപടി കൈക്കൊള്ളുമൊണ്് മന്ത്രി നിയമസഭയെ അറിയിച്ചത്.
തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയിലെ പ്ലാനിങ് ആന്‍ഡ് മോണിറ്ററിങ് വകുപ്പ് മേധാവിയായിരുന്ന ചന്ദ്രബാബുവിനെ 2017 ലാണ് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി നിയമിക്കുന്നത്.ചീഫ് സെക്രട്ടറി കെ എം എബ്രഹാം അടങ്ങിയ സെലക്ഷന് കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. ബയോഡേറ്റയിലെ വിവരങ്ങള്‍ ശരിയാണോ എന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അന്വേഷിക്കാതെ ഡോ.ചന്ദ്രബാബുവിനെ ശുപാര്‍ശ ചെയ്തു.കമ്മിറ്റി ഉച്ചകഴിഞ്ഞ് ശുപാര്‍ശ നല്കി, വൈകുന്നേരം നിയമന ഉത്തരവ് ഇറങ്ങി.അടുത്ത പ്രവൃത്തി ദിവസം ചന്ദ്രബാബു ചുമതലയേറ്റു.
യോഗ്യത തെളിയിക്കാന്‍ രേഖകള്‍ സമര്‍പ്പിക്കാത്ത അപേക്ഷകള്‍ സെലക്ഷന് കമ്മിറ്റി പതിവായി നിരസിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ അതുസംഭവിച്ചില്ലെന്ന് മാത്രമല്ല, കൂടുതല്‍ പരിശോധനകളൊന്നും നടത്തിയയുമില്ല.യോഗ്യതകളുള്ള ഇരുപതിലധികം ആളുകള്‍ അപേക്ഷകരായുണ്ടായിരുന്നിട്ടും കോയമ്പത്തൂര്‍ സ്വദേശിയായ ചന്ദ്രബാബുവിനെ നിയമിച്ചതില്‍ ദുരൂഹത ഉണ്ട്.
2013 മുതല്‍ 2018 വരെ ജപ്പാനിലെ ടോക്കിയോ സര്‍വകലാശാലയിലെ പ്രൊഫസര്‍. യുഎസ്എയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റി, കാലിഫോര്‍ണിയ സര്‍വകലാശാല, നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഫിലിപ്പൈന്‍സിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിസിറ്റിംഗ് സയന്റിസ്റ്റ്.കശ്മീരിലെ ഷേര്‍ ഇ കശ്മീര്‍, മധുര കാമരാജ് സര്‍വകലാശാല, തിരുവനന്തപുരത്തെ ഐഐഎസ്ഇആര്‍ എന്നിവയുള്‍പ്പെടെ 11 സ്ഥാപനങ്ങളുമായി പങ്കാളിത്ത ഗവേഷണവും അക്കാദമിക് സഹകരണവും.കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 10.8 കോടിയുടെ രണ്ട പദ്ധതികളില്‍ നടപ്പാക്കി. തുടങ്ങിയ കാര്യങ്ങള്‍ ബയോഡേറ്റയില്‍ പറയുന്നു.
38 വര്‍ഷത്തെ സേവനത്തില്‍ ചന്ദ്രബാബു വിദേശസര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറോ ശാസ്ത്രജ്ഞനോ ആയിരുന്നില്ലെന്ന് തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വ്യക്തമാക്കി. പങ്കാളിത്ത ഗവേഷണമോ അക്കാദമിക് സഹകരണമോ ഇല്ലെന്ന് മധുരൈ കാമരാജ് സര്‍വകലാശാലയും തിരുവനന്തപുരത്തെ
ഐഐഎസ്ഇആര്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ 11 സ്ഥാപനങ്ങള്‍ പറയുന്നു. നോര്‍ത്ത് കരോലിന അടക്കമുള്ള മൂന്ന് വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ബയോഡാറ്റയിലുണ്ട്. എന്നാല്‍ സര്‍വ്വകലാശാലകളുടെ വിവരാവകാശ മറുപടി ഇത് തള്ളുന്നു. ഗവേഷണങ്ങള്‍ക്കായി 10.8 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോ ടെക്നോളജി അനുവദിച്ചതായി ചന്ദ്ര ബാബുവിന്റെ ബയോ ഡാറ്റയില്‍ പറയുന്നു. എന്നാല്‍ അത്തരത്തിലൊരു പദ്ധതിയും നിലവിലില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: