Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രദ്ധ അറിവിന്റെ കവാടം

ഒരു ഗ്രാമത്തിലെ സത്രത്തില്‍ ജ്ഞാനിയായ ഒരു മഹാത്മാവ് വന്നു തങ്ങിയിട്ടുണ്ടെന്ന് കേട്ട് ഗ്രാമമുഖ്യന്‍ അദ്ദേഹത്തെ കാണാനായി പുറപ്പെട്ടു. കാര്യമറിഞ്ഞ് വഴിയില്‍ വെച്ച് ഒരു ചെറുപ്പക്കാരനും ഒപ്പം കൂടി. ആ യുവാവ് കുറെ നാളായി ഒരു ഗുരുവിനെ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. രണ്ടുപേരും സത്രത്തിലെത്തിയപ്പോള്‍ ഇരുട്ടായിക്കഴിഞ്ഞിരുന്നു.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Jul 28, 2021, 05:00 am IST
in Samskriti

മക്കളേ,  

ജീവിതം ഒരു പാഠശാലയാണ്. ഗ്രന്ഥശാലകള്‍ക്കും വിദ്യാലയങ്ങള്‍ക്കും പകര്‍ന്നു തരാന്‍ കഴിയുന്നതിലും മൂല്യമേറിയ അറിവ് അതു നമുക്കു പകര്‍ന്നുതരുന്നു. ജീവിതത്തിലെ ഓരോ അനുഭവത്തില്‍നിന്നും നമുക്കു പാഠങ്ങള്‍ പഠിക്കാന്‍ കഴിയും. എന്നാല്‍ അതിന് ശ്രദ്ധയും, ജിജ്ഞാസയും ആവശ്യമാണ്.  

പല രീതികളില്‍ നമുക്ക് അറിവു നേടാന്‍ കഴിയും. ശ്രദ്ധാപൂര്‍ണ്ണമായ നിരീക്ഷണത്തിലൂടെയും ശ്രവണത്തിലൂടെയും അറിവു നേടാം.  

സ്വയം ചിന്തിച്ചും മറ്റുള്ളവരെ ആശ്രയിച്ചും അറിവു നേടാം. എന്നാല്‍ അറിയാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹവും വിനയവും ഉണ്ടായിരിക്കണം.

ശ്രീകൃഷ്ണനും അര്‍ജ്ജുനനും തമ്മിലുള്ള സംവാദമാണ് ഭഗവദ്ഗീത. ഉപനിഷത്തുക്കളും സംവാദരൂപത്തിലാണ്. അതുപോലെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും പലയിടത്തും ഗുരുശിഷ്യസംവാദരൂപത്തിലുള്ള ആദ്ധ്യാത്മികചര്‍ച്ചകള്‍ കാണാം. എന്നാല്‍ ആ ചോദ്യങ്ങളൊന്നും ശിഷ്യന്റെ അഹങ്കാരത്തില്‍നിന്നുള്ള ചോദ്യങ്ങളായിരുന്നില്ല. അറിയാന്‍ വേണ്ടി ചോദിച്ചവയാണ്. അങ്ങനെയായാല്‍ തീര്‍ച്ചയായും സംശയനിവാരണമുണ്ടാകും. ഒരു ആദ്ധ്യാത്മികസാധകന്‍ തുറന്നമനസ്സോടെ വേണം ഗുരുവിനെ സമീപിക്കുവാന്‍. എങ്കിലേ അവിടുത്തെ ഉദ്‌ബോധനങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയൂ.

ഒരു ഗ്രാമത്തിലെ സത്രത്തില്‍ ജ്ഞാനിയായ ഒരു മഹാത്മാവ്  വന്നു തങ്ങിയിട്ടുണ്ടെന്ന് കേട്ട് ഗ്രാമമുഖ്യന്‍ അദ്ദേഹത്തെ കാണാനായി പുറപ്പെട്ടു. കാര്യമറിഞ്ഞ് വഴിയില്‍ വെച്ച് ഒരു ചെറുപ്പക്കാരനും ഒപ്പം കൂടി.  ആ യുവാവ് കുറെ നാളായി ഒരു ഗുരുവിനെ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. രണ്ടുപേരും സത്രത്തിലെത്തിയപ്പോള്‍ ഇരുട്ടായിക്കഴിഞ്ഞിരുന്നു.  

മഹാത്മാവ് കാഴ്ചയില്‍ വെറും സാധാരണക്കാരനായിരുന്നു. അതുകൊണ്ട് ഗ്രാമമുഖ്യന്‍ കാര്യമായി ബഹുമാനമൊന്നും പ്രകടിപ്പിച്ചില്ല. എന്നാല്‍ യുവാവ് വളരെ ആദരവോടെ മഹാത്മാവിനെ വണങ്ങിയിട്ടു പറഞ്ഞു, ‘അങ്ങ് എനിക്ക് എന്തെങ്കിലും ഒരു ഉപദേശം തന്ന്  അനുഗ്രഹിക്കണം.’

ഇതുകേട്ടതും മഹാത്മാവ് ഒന്നും മിണ്ടാതെ, എഴുന്നേറ്റ് ഒരു മെഴുകുതിരി കത്തിച്ച് മേശപ്പുറത്തുവെച്ചു. ഒരു നൂലെടുത്ത് അതിന്റെ അറ്റം കൂര്‍പ്പിച്ച് അത് സൂചിയില്‍ കോര്‍ത്തു. എന്നിട്ട് ഒരു കീറിയ ഉടുപ്പെടുത്ത് തുന്നിത്തുടങ്ങി. അങ്ങനെ കുറച്ചു സമയം കടന്നുപോയി. മഹാത്മാവ് മൗനമായി ഉടുപ്പു തുന്നിക്കൊണ്ടിരുന്നു. അപ്പോള്‍ യുവാവിന്റെ അപേക്ഷയെക്കുറിച്ച് ഗ്രാമമുഖ്യന്‍ മഹാത്മാവിനെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ മഹാത്മാവ് ഒന്നുംമിണ്ടാതെ തുന്നല്‍ തുടര്‍ന്നു. ആ സമയം യുവാവ്  മഹാത്മാവിനെത്തന്നെ നോക്കി ശാന്തനായിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് ഗ്രാമമുഖ്യനും യുവാവും മഹാത്മാവിനോട് യാത്രപറഞ്ഞിറങ്ങി.

പിറ്റേന്ന് ഗ്രാമസഭ കൂടിയപ്പോള്‍ ഗ്രാമമുഖ്യന്‍ ഗ്രാമീണരോട് താനും യുവാവുംചേര്‍ന്ന് മഹാത്മാവിനെ കാണാന്‍പോയ കാര്യം പറഞ്ഞു. അവര്‍ ചോദിച്ചു, ‘മഹാത്മാവ് നിങ്ങള്‍ക്ക് എന്തെങ്കിലും ഉപദേശം നല്‍കിയോ?’ ‘ഹേയ്,  ഒന്നും മിണ്ടിയില്ല. മുഴുവന്‍ സമയവും അദ്ദേഹം ഒരു കീറിയ വസ്ര്തം തുന്നുകയായിരുന്നു.’ ഗ്രാമമുഖ്യന്‍ പറഞ്ഞു.  

എന്നാല്‍ യുവാവിന്റെ മറുപടി തികച്ചും വ്യത്യസ്തമായിരുന്നു, ‘വിലപ്പെട്ട മൂന്ന് ഉപദേശങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് എനിയ്‌ക്കു കിട്ടിയത്. ഞാന്‍ ചോദ്യം ചോദിച്ചയുടനെ അദ്ദേഹം ഒരു മെഴുകുതിരി കത്തിച്ചുവെച്ചു. അതിന്റെ അര്‍ത്ഥം നമ്മള്‍ മെഴുകുതിരിപോലെ സ്വയമെരിഞ്ഞ് ലോകത്തിന് വെളിച്ചമാകണം എന്നാണ്. വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം സൂചി കൈയിലെടുത്തത്. സൂചി കൈകാര്യം ചെയ്യുന്നത്ര സൂക്ഷ്മതയോടെ ഓരോ കര്‍മ്മവും ചെയ്യണമെന്ന് എനിക്ക് അതില്‍നിന്നു പഠിക്കാന്‍ കഴിഞ്ഞു. നൂലിന്റെ വിടര്‍ന്നുനില്‍ക്കുന്ന തുമ്പ് മുറിച്ചുകളഞ്ഞശേഷമാണ് അദ്ദേഹം നൂല്‍ സൂചിയില്‍ കോര്‍ത്തത്. അതുപോലെ മനസ്സിനെയും ഏകാഗ്രമാക്കണം. മനസ്സ് ഏകാഗ്രമായാല്‍ മാത്രമേ നൂലു പോലെ ഈശ്വരസ്മരണ ഇടമുറിയാതെ നിലനിര്‍ത്താനാകൂ എന്നാണ് അതിനര്‍ത്ഥം.

ഈ കഥയിലെ യുവാവിന് മഹാത്മാവില്‍നിന്ന് അറിവുനേടാനുള്ള ആഗ്രഹമുണ്ടായിരുന്നു. വിനയവും ശ്രദ്ധയുമുണ്ടായിരുന്നു. അതിനാല്‍ അവന് ആ മഹാത്മാവിന്റെ ചലനങ്ങളില്‍നിന്നുപോലും പഠിക്കാന്‍ കഴിഞ്ഞു. ഒരേ കാര്യംതന്നെ രണ്ടുപേര്‍ കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ അവരവരുടെ സംസ്‌ക്കാരം അനുസരിച്ചായിരിക്കും ഓരോരുത്തരും അര്‍ത്ഥം ഗ്രഹിക്കുന്നത്. അവര്‍ എന്താണ് ഉള്‍ക്കൊണ്ടിട്ടുള്ളതെന്നു തുടര്‍ന്നുള്ള അവരുടെ പ്രവൃത്തികളില്‍നിന്ന് വ്യക്തമാകും.

ജിജ്ഞാസയും ശ്രദ്ധയുമില്ലാത്തവര്‍ എത്ര കണ്ടാലും കാണുന്നില്ല, എത്ര കേട്ടാലും കേള്‍ക്കുന്നില്ല, കേട്ടാലും ഗ്രഹിയ്‌ക്കുന്നില്ല. ഗ്രഹിച്ചാലും അതൊട്ട് ഉള്ളില്‍ ഉറയ്‌ക്കുന്നുമില്ല. എന്നാല്‍ ശ്രദ്ധയും ജിജ്ഞാസയുമുള്ള ഒരാള്‍ക്ക് ജീവിതത്തിലെ ഓരോ അനുഭവവും സത്യത്തിലേയ്‌ക്കുള്ള കവാടമാണ്. നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ അവനെ സംബന്ധിച്ചിടത്തോളം ഈശ്വരന്‍ തനിക്കായി നല്കുന്ന സന്ദേശങ്ങളാണ്. അവയെല്ലാം അവന്‍ എന്നും നന്ദിയോടെ സ്മരിക്കുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

Kerala

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

പുതിയ വാര്‍ത്തകള്‍

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.