കാബൂള്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ 262 താലിബാന് തീവ്രവാദികളെ അഫ്ഗാനിസ്ഥാന് സൈന്യം കൊന്നു. രാജ്യമെങ്ങും അതിശക്തമായ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അഫ്ഗാന് സര്‍ക്കാര്‍.
ഏകദേശം 176 താലിബാന് തീവ്രവാദികള്‍ക്ക് പരിക്കേറ്റതായും അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍ അറിയിച്ചു. 21 ബോംബ് സ്ഫോടനങ്ങള്‍ നടന്നതായും അറിയിച്ചു. അമേരിക്കന്‍ സേന പൂര്‍ണ്ണമായും പിന്‍വാങ്ങിയശേഷം അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍ സേനയ്ക്ക് ലഭിക്കുന്ന വലിയ വിജയമാണ് ചൊവ്വാഴ്ചത്തേത്. യുദ്ധത്തില്‍ ചെറിയ തോതില്‍ അമേരിക്കന്‍ സേനയും വ്യോമാക്രമണത്തില്‍ അഫ്ഗാന് സേനയ്ക്ക് സഹായം നല്‍കുന്നുണ്ട്.
അഫ്ഗാനിസ്ഥാന് സര്‍ക്കാരിന് മേല്‍ക്കൈയുള്ള കാബൂള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കൂടി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് താലിബാന് തീവ്രവാദികള്‍. എന്നാല്‍ ഇവിടെ ശക്തമായ സൈനിക സന്നാഹമുള്ള അഫ്ഗാന് സര്‍ക്കാര്‍ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ശക്തമായ കര്‍ഫ്യു രാജ്യമെങ്ങും പ്രഖ്യാപിച്ചിരിക്കുകയാണ്. അത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയാണ് അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍.
അഫ്ഗാനിസ്ഥാനിലെ ഗ്രാമപ്രിവശ്യകള്‍ ഏതാണ്ട് താലിബാന് തീവ്രവാദികള്‍ കീഴടക്കിക്കഴിഞ്ഞു. അഫ്ഗാനിലെ എല്ലാ അതിര്‍ത്തികളിലും താലിബാന് സേന നിലയുറപ്പിച്ചു കഴിഞ്ഞു. അഫ്ഗാന് സര്‍ക്കാരിനുള്ള എല്ലാ സഹായവും ഇല്ലാതാക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: