ബെംഗളൂരു: കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയെ തെരഞ്ഞെടുത്തു. നിയമസഭാകക്ഷി യോഗത്തില്‍ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇന്ന്സത്യപ്രതിജ്ഞ ചെയ്യും. യെദ്യൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തര, നിയമ മന്ത്രിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് ആര് ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. എന്‍ജിനിയറായ അദ്ദേഹം ടാറ്റ ഗ്രൂപ്പിലാണ് കരിയര്‍ തുടങ്ങിയത്. രണ്ടു തവണ എംഎല്‍എസിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്ന് തവണ ഹവേരിയിലെ ഷിഗാവോണ്‍ മണ്ഡലത്തില്‍നിന്ന് എംഎല്‍എയായി നിയമസഭയിലെത്തി.
പാര്‍ട്ടിയിലെ തലമുറ മാറ്റത്തിന്റെ ഭാഗമായി ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ബസവരാജയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ വിവിധ സംസ്ഥാന, കേന്ദ്ര നേതാക്കള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: