കൊല്ലം: കുരീപ്പുഴയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണത്തിന് എതിരെ പ്രതിഷേധം ശക്തമാക്കി മനുഷ്യാവകാശ സംരക്ഷണ സമിതി. നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച ചണ്ടി ഡിപ്പോക്ക് മുന്നില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ സ്ത്രീകളും അടക്കം നൂറുകണക്കിന് പേര് പങ്കെടുത്ത ഉപവാസസമരം നടത്തി. കൊല്ലം ബാര്‍ അസോസിയേഷന് മുന്‍ സെക്രട്ടറിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ. ബോറിസ് പോള്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തു.
ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി ആര്. രാജേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. മനുഷ്യാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, സുരാജ് തിരുമുല്ലവാരം, അനന്തകൃഷ്ണന്, സുഭാഷ് മറ്റത്ത്, സംഗീത ബിനു, ഷെമീര്‍, രാജേന്ദ്രബാബു, മണലില്‍ കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു. നാളെ മുതല്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുമെന്ന് വൈകിട്ട് ചേര്‍ന്ന സംരക്ഷണ സമിതി യോഗം തീരുമാനമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: