ഹൈദരാബാദ്: ശനിയാഴ്ച ആന്ധ്രപ്രദേശില്‍നിന്നുള്ള ബിജെപി പ്രവര്‍ത്തകരെക്കൊണ്ട് പ്രോദ്ദതൂര് നിറഞ്ഞു. നഗരത്തില്‍ ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരായ ബിജെപിയുടെ മാര്‍ച്ചിന് മൂന്നോടിയായിട്ടായിരുന്നു ഇത്. ‘ദേവാലയ ദര്‍ശനം’ എന്ന പേരില്‍ പ്രചാരണം നടത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ സോമു വീര്‍രാജു ഇവിടം സന്ദര്‍ശിക്കുമെന്ന് നേരത്തേ നിശ്ചയിച്ചിരുന്നു. ഇവിടെയാണ് ഭരണകക്ഷി പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സോമു വീര്‍രാജുവിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി വലിയ പൊലീസ് സംഘത്തെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. പൊലീസ് പിന്നീട് സോമു വീര്‍രാജു അടക്കമുള്ള പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. സര്‍ക്കാര്‍ പിന്തുണയോടെ സംസ്ഥാനത്ത് മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങള്‍ ഭീഷണി നേരിടുമ്പോള്‍ പ്രോദ്ദതൂരില് ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കുന്നതിലാണ് ആന്ധ്ര സര്‍ക്കാരിന് കൂടുതല്‍ താത്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: