മൂലമറ്റം: അമിത ലാഭം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപകരുടെ കൈയില്‍ നിന്നും കോടികള്‍ തട്ടിച്ചു മുങ്ങിയ മൂലമറ്റത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ ക്രിസ്റ്റല്‍ ഗ്രൂപ്പ് അന്വേഷത്തിന്റെ ഭാഗമായി പോലീസ് സീല്‍ ചെയ്തു.
മൂലമറ്റത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ ക്രിസ്റ്റല്‍ ഗ്രൂപ്പിന് എതിരായി കഴിഞ്ഞ മാസം 28 നാണ് മൂലമറ്റം സ്വദേശികളായ നിഷേപകര്‍ കഞ്ഞാര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. പിന്നീട് മറ്റ് 4 പോലീസ് സ്റ്റേഷനിലും പാരാതി വന്നു. പരാതി ഉണ്ടായതോടെ ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അഭിജിത് എസ്.നായര്‍ കുടുബസമേതം ഒളിവില്‍ പോയി.
ഇയാളെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സ്ഥാപനത്തിന് നിക്ഷേപം കണ്ടെത്താന്‍. ഫീല്‍ഡില്‍ വനിതകളെയും നിയമിച്ചിരുന്നു. മൂലമറ്റം കൂടാതെ ഈരാറ്റുപേട്ട, കോലഞ്ചേരി, പെരുമ്പാവൂര്‍, വണ്ണപ്പുറം, േകാടിക്കുളം എന്നിവിടങ്ങളിലും സാമ്പത്തിക ഇടപാടുകള്‍ നടത്തി ആളുകളില്‍ നിന്ന് പണം തട്ടിച്ചതായി പരാതിയുണ്ട്. നിക്ഷേപങ്ങള്‍ക്ക് ഒരുലക്ഷം രൂപയ്ക്ക് മാസം 7000 മുതല്‍ 8000 രൂപവരെ പലിശ വാഗ്ദാനം നല്കിയിയാണ് നിക്ഷേപകരെ ആകര്‍ഷിച്ചത് . മൂലമറ്റത്ത് വലിയപറമ്പില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ ഓഫീസാണ് ഇന്നലെ പോലീസ് സീല്‍ ചെയ്തത്.
എന്നാല്‍ പോലീസ് അന്വേഷണം മന്ദഗതിയിലാണ് എന്നാണ് നിഷേപകര്‍ പറയുന്നത്. ജൂണ്‍ 28 നല്കിയ പരാതിയില്‍ ജൂലൈ 26ന് മാത്രമാണ് പോലീസ് എത്തി അന്വഷിക്കുന്നത് എന്നും ആഷേപം ഉണ്ട്. എസ്എച്ച്ഒ സോള്‍ജിമോന്‍, എസ്ഐ ജിബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഓഫീസ് സീല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: