അമ്പലപ്പുഴ: ജിതിന്റെ ഓമനയായ ജൂലി എന്ന നായക്ക് ഇത് രണ്ടാം ജന്മം, നന്ദി പറയാനുള്ളത് മൃഗഡോക്ടര്‍മാരോട്. കരൂര്‍ ഗീതു ഭവനില്‍ ജിതിന്റെ ഡാഷ് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയേയും കുഞ്ഞിനെയുമാണ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ രക്ഷപെടുത്തിയത്.
ജൂലിയുടെ രണ്ടാം പ്രസവമായിരുന്നു ഇത്. 64 ദിവസത്തിനു ശേഷം പ്രസവിക്കേണ്ടതായിരുന്നു ജൂലി.എന്നാല്‍ തീയതി കഴിഞ്ഞിട്ടും പ്രസവം നടക്കാതെ വന്നതോടെ ചികിത്സ നടത്തിയിരുന്ന ആലപ്പുഴ ജില്ലാ മൃഗ സംരക്ഷണ ഓഫീസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വണ്ടാനത്ത് ലാബില്‍ എക്സ്റേ പരിശോധന നടത്തി.
ഇതിന്റെ ഫലവുമായി ആലപ്പുഴ ഓഫീസില്‍ എത്തിയപ്പോള്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ജൂലിയും കുഞ്ഞും രക്ഷപെടുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ആശങ്കയുമറിയിച്ചു.എങ്കിലും ഡ്യൂട്ടി സമയം കഴിഞ്ഞെങ്കിലും ജൂലിയുടെ ശസ്ത്രക്രിയ നടത്താനിവര്‍ തീരുമാനിച്ചു. സീനിയര്‍ വെറ്ററിനറി സര്ജന് ഡോ: ജയകുമാര്‍, സര്ജന് ഡോ: മുഹമ്മദ് അഫ്സല്, ഇന്റണല്‍ ഷിപ്പ് വിദ്യാര്‍ത്ഥി ഡോ: അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയക്കൊടുവില്‍ ജ്വലിയേയും കുഞ്ഞിനെയും രക്ഷപെടുത്തി പുതു ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.
കുഞ്ഞിന്റെ അമിത വലിപ്പമായിരുന്നു പ്രസവം നടക്കാന്‍ തടസ്സമായത്. ഇനി അഞ്ചു ദിവസം തുടര്‍ച്ചയായി കുത്തിവെയ്പ്പുമെടുക്കണം. കുത്തിവെയ്പ് പുറക്കാട് മൃഗാശുപത്രിയില്‍ നടത്താനുള്ള നിര്‍ദേശവും ഡോക്ടര്‍മാര്‍ കൈമാറി. ജൂലിയേയും കുഞ്ഞിനെയും ജീവനോടെ തിരികെക്കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ജിതിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: