തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തിരമായി കൊവിഡ് വാക്സിന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എബിവിപി സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് എബിവിപിസംസ്ഥാന ജോയിന്റ് സെക്രട്ടറി എം. മനോജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലം ഉപയോഗിക്കാതെ കിടന്ന 10 ലക്ഷം വാക്സിന് സര്‍വകലാശാല പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാമായിരുന്നു. സര്‍ക്കാരിന്റെ വാക്സിന് വിതരണത്തിലെ പാളിച്ച മൂലമാണ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പിടിപെട്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്സിന് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആ പ്രഖ്യാപനം കേവലം പത്രസമ്മേളനത്തില്‍ മാത്രം ഒതുങ്ങി.
അത് പ്രവര്‍ത്തികമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്സിന് ലഭ്യമാക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നേരിടേണ്ടി വരുമെന്നും മനോജ് പറഞ്ഞു. എബിവിപി സംസ്ഥാന സമിതി അംഗങ്ങളായ എന്‍.ടി. പ്രവീണ്‍, കെ.എം. ലാല്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: