ടോക്കിയോ: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചും ജാപ്പനീസ് താരം നവോമി ഒസാക്കയും ഒളിമ്പിക്‌സ് ടെന്നീസിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. നവോമി ഒസാക്ക രണ്ടാം റൗണ്ടില്‍ ലോക നാല്‍പ്പത്തിയൊമ്പുകാരിയായ വിക്‌ടോറിയയെ അനായാസം മറികടന്നു. സ്‌കോര്‍: 6-3, 6-2.
ജര്‍മ്മനിയുടെ ലോക 48-ാം റാങ്കുകാരനായ ലെന്നാര്‍ഡ് സ്്ട്രഫിനെ തോല്‍പ്പിച്ചാണ് സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍: 6-4, 6-3. അടുത്ത റൗണ്ടില്‍ ദ്യോക്കോവിച്ച് സ്്പാനിഷ് താരമായ അലക്‌സാന്ദ്രോ ഡാവിഡോവിച്ചിനെ നേരിടും. ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനെ തോല്‍പ്പിച്ചാണ് അലക്‌സാന്ദ്രോ പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്്‌കോര്‍: 6-4, 6-7 (4), 6-3.
ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ ദ്യോക്കോ പോക്കറ്റിലാക്കി കഴിഞ്ഞു. ഇനി ടോക്കിയോയിലും ഈ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ് സ്ലാമായ യുഎസ് ഓപ്പണിലും കിരീടം നേടിയാല്‍ ദ്യോക്കോവിച്ചിന് ഗോള്‍ഡണ്‍ ഗ്രാന്‍ഡ് സ്ലാമെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കാം. ജര്‍മ്മന്‍ താരം സ്‌റ്റെഫി ഗ്രാഫ് മാത്രമാണ് ഈ ബഹുമതി നേടിയ ഏക താരം. 1988 ലാണ് ഗ്രാഫ് ഈ നേട്ടം കൈവരിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: