തൊടുപുഴ: അഖില ഭാരതീയ പൂര്‍വസൈനിക് പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴയിലെ യുദ്ധ സ്മാരകത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ്, സൈനിക് പരിഷത് ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹരി സി. ശേഖര്‍, സൈന്യമാതൃശക്തി സംസ്ഥാന പ്രസിഡന്റ് മേജര്‍ അമ്പിളിലാല്‍ കൃഷ്ണ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. പൂര്‍വസൈനിക് പരിഷത് സംസ്ഥാന സമിതിയംഗം സോമശേഖരന്‍ ചെമ്പകമംഗലത്ത്, കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലവും അനുഭവങ്ങളും പങ്കുവച്ചു. മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി.
പരിഷത് ജനറല്‍ സെക്രട്ടറി എ.ജി. കൃഷ്ണകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്, മറ്റ് നഗരസഭാ സാമാജികരായ ടി.എസ്. രാജന്, പി.ജി. രാജശേഖരന്, ജിഷ ബിനു, ബിന്ദു പത്മകുമാര്‍, ജിതേഷ് ഇഞ്ചക്കാട്ട്, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ഹരിലാല്‍ കെ, ആര്‍എസ്എസ് ഇടുക്കി വിഭാഗ് സേവാ പ്രമുഖ് ഹരിദാസ്, വിഭാഗ് സംഘചാലക് കെ.എന്‍. രാജു, ന്യൂമാന്‍ കോളേജ് എന്‍സിസി ഓഫീസര്‍ ലെഫ്റ്റണന്റ് പ്രജീഷ്, വിവിധ രാഷ്ട്രീയ സാംസ്കാരിക സാമു ദായിക നേതാക്കള്‍, വിമുക്ത ഭടന്മാര്, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: