കൊല്ലം : സംസ്ഥാനത്തെ വ്യാജ അഭിഭാഷകരെക്കുറിച്ചുള്ള അന്വേഷണം രഹസ്യാന്വേഷണ വിഭാഗം ശക്തമാക്കി. അതു സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയരുകയും കള്ളക്കടത്തുപോലുള്ള രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അഭിഭാഷകര്‍ പലരും വ്യാജന്മാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അഭിഭാഷകര്‍ മാത്രമല്ല നിതിന്യായ സംവിധാനത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പോലും വളഞ്ഞവഴയില്‍ നിയമബുരുദം നേടിയവരുടെ പട്ടികയയിലുണ്ട്. തലസ്ഥാനത്തെ നിയമപഠന സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലിന്റെ എല്‍എല്‍എം ബിരുദം വ്യാജമാണെന്ന് കാട്ടി സര്‍വകലാശാലക്ക് പരാതി ലഭിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല.
ആലപ്പുഴയില്‍ വ്യാജ അഭിഭാഷകയുടെ തട്ടിപ്പ് പുറത്തു വന്നതോടെ ഇതു സംബന്ധിച്ച അന്വേഷണം വീണ്ടു പൊടിതട്ടിയെടുക്കുകയാണ് ഏജന്‍സികള്‍. രാഷ്ട്രീയ രംഗത്തുള്ള നിരവധിപേര്‍ വ്യാജ നിയമബിരുദ ധാരികളാണ്. കൊല്ലം കോര്പ്പറേഷന് അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. എ.കെ.സവാദിന്റെ നിയമബിരുദം സംബന്ധിച്ച് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കേരള ബാര്‍ കൗണ്‍സിലില്‍ രജിസ്ട്രര്‍ പ്രകാരം സവാദിന്റെ എന്റോള്‍മെന്റ് നമ്പര്‍: കെ 330/2001 ആണ്.ഇതിന്റെ ഉടമ എ അഹമ്മദ് സവാദ് ആണെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്കിയപ്പോള് പല കോളങ്ങളിലും പല രീതിയിലാണ് പേര് ചേര്‍ത്തിരിക്കുന്നത്. അഹമ്മദ് സവാദ് എ, എ എ സവാദ്, എ കെ സവാദ് എന്നിങ്ങെയായിരുന്നു. പേരുകളാണ്. പാന്‍ കാര്‍ഡില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മുഹമ്മദ് കബീര്‍ സവാദെന്നുമാണ് .
1996 – 99 അധ്യയന വര്‍ഷത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.എ.എല്‍.എല്‍.ബി ബിരുദം നേടിയയാളാണെന്നാണ്് നോമിനേഷന് ഫോമില്‍ പറഞ്ഞിരുത്. ഈ പേരില്‍ കോഴ്സു പോലുമില്ല. ഇതെല്ലാം കാട്ടി തെരഞ്ഞെടുപ്പില്‍ കന്റോണ്‍മെന്റ് ഡിവിഷനില്‍ എതിരാളിയായി മത്സരിച്ച അനില്‍കുമാര്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: