മൂവാറ്റുപുഴ: വ്യാജ നാപ്റ്റോള്‍ സ്ക്രാച്ച് കാര്‍ഡ് വഴി 8 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ആരക്കുഴ സ്വ ദേശിയുടെ പണം തിരികെ വാങ്ങി നല്‍കുമെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. പെരുമ്പാവൂര്‍ അശമന്നൂര്‍ ഓടക്കാലി പൂമലകോളനി ഭാഗത്ത് പാലകുഴിയില്‍ വീട്ടില്‍ സുദര്ശന് (24)ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.
റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കേരള-തമിഴ്നാട് ബോര്‍ഡറിലുള്ള രഹസ്യതാമസ സ്ഥലത്ത്നിന്നാണ് പിടികൂടിയത്. സ്വകാര്യ ഡിറ്റക്റ്റീവാണെന്ന് സ്വയം പരിചയപ്പെടുത്തി, വ്യത്യസ്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് പ്രതി ഓണ്‍ലൈന്‍ ചീറ്റിംഗ്വഴി നഷ്ടപ്പെട്ട പണം തിരികെ വാങ്ങിനല്‍കുന്ന ആളാണെന്നും ഇത്തരത്തില്‍ നിരവധി ആളുകള്‍ക്ക് പണം തിരികെ വാങ്ങി നല്‍കിയെന്നും വിശ്വസിപ്പി ച്ചിരുന്നു.
സര്‍ക്കാര്‍ സര്‍വീസില്‍ റിട്ടയറായവരെയും മറ്റും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രതി ഈ കേസിലെ ഇരയെ വിവിധ ഫോണ്‍നമ്പറില്‍നിന്ന് വിവിധ ശബ്ദത്തില്‍ വിളിച്ച് റിസര്‍വ്ബാങ്ക് ഉദ്യോഗസ്ഥന് ആണെന്നും എസ്ബിഐ ഉദ്യോഗസ്ഥന് ആണെന്നും മറ്റും പറഞ്ഞ് വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പ് നടത്തിയത്. പ്രതിയുടെകൂടെ വേറെ ആളുകളുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം വ്യാ പിച്ചിട്ടുണ്ട്.
ഇടുക്കി ജില്ല അതിര്‍ത്തിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനെന്ന വ്യാജേന ആര്‍ഭാട ജീവിതം നയിച്ച് ഒളിച്ച് കഴിഞ്ഞ്വരികയായിരുന്നു. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെപറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ സി.ജെ. മാര്ട്ടിന്, എസ്ഐ ആര്. അനില്‍കുമാര്‍, എഎസ്ഐ പി.സി. ജയകുമാര്‍, സീനിയര്‍ സിപിഓമാരായ ടി.എന്‍. സ്വരാജ്, ബിബില്‍ മോഹന്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: