ന്യൂദല്‍ഹി: രാജ്യത്താകെ വിതരണ ചെയ്ത് വാക്സിന് ഡോസ്സുകളുടെ എണ്ണം 45 കോടി കടന്നു. കോവിഡ്19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 45.37 കോടിയിലധികം (45,37,70,580) വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സര്‍ക്കാര്‍ കൈമാറി. 59,39,010 ഡോസുകള്‍ വരും ദിവസങ്ങളില്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തം അറിയിച്ചു.
ഇതില്‍ പാഴായതുള്‍പ്പെടെ 42,28,59,270 ഡോസാണ് മൊത്തം ഉപഭോഗമായി കണക്കാക്കുന്നത്. ഉപയോഗിക്കാത്ത 3.09 കോടിയിലധികം (3,09,11,310) വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കല്‍ ഇനിയും ബാക്കിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: