തിരുവനന്തപുരം: ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ റിപ്പോര്‍ട്ടിന്റെയും പാലൊളി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പദ്ധതികളുടെ ആനുകൂല്യം പൂര്‍ണമായും മുസ്ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ജനസംഖ്യാ അനുപാതത്തില്‍ നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ എത്രയും വേഗം നിയമനടപടി സ്വീകരിക്കണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി.
മുസ്ലീം വിഭാഗത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ എക്കാലവും നിലനില്‍ക്കാനുള്ള നിയമനിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആരെയും ഭയക്കുന്ന നിലപാടല്ല. വിഷയത്തെ രാഷ്ട്രീയമായി കാണാനും ഉദ്ദേശിക്കുന്നില്ല. കോടതിവിധിയില്‍ അപാകതകളുണ്ടെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു.
ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തെന്ന ആശങ്കയില്‍ രണ്ട് ന്യൂനപക്ഷ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നിപ്പ് ഉണ്ടാകുന്നത് കേരളത്തിന്റെ അന്തരീക്ഷത്തിന് ചേര്‍ന്നതല്ല. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ എന്തുവേണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും കാന്തപുരം പറഞ്ഞു. ജമാത്ത് സംസ്ഥാന സെക്രട്ടറി എ. സെയ്ഫുദ്ദീന്‍ ഹാജിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: