കൊളംബോ: അരങ്ങേറ്റ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്താകാനായിരുന്നു പൃഥ്വി ഷായ്ക്കു വിധി. മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും മുതലാക്കാനാകാതെ സഞ്ജു സാംസണ്. അര്‍ധ സെഞ്വറിയുമായി സൂര്യകുമാര്‍ യാദവ്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എടുത്തു.
ടോസ് നേടിയ ശ്രീലങ്കന്‍ നായകന് ദസൂണ്‍ ഷാനക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പൃഥ്വി ഷായ്ക്കു പുറമെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഇന്ന് അരങ്ങേറ്റം കുറിച്ചു.
ആദ്യ പന്തില്‍ തന്നെ ഷാ പുറത്തായപ്പോള്‍ സഞ്ജു എത്തി.ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പം അടിച്ചു കളിച്ചെങ്കിലും ആയുസ് കുറവായിരുന്നു.20 പന്തില്‍ 27 റണ്‍സ് എടുത്ത് പുറത്ത്. വാനിന്ദു ഹസാര വിക്കറ്റിന് മുന്നില്‍ കുടുക്കി. സഞ്ജു സാംസണ് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്ക്കോര്‍ 51.
തുടര്‍ന്ന് ശിഖര്‍ ധവാനും സൂര്യകുമാറും മികച്ച രീതിയില്‍ കളിച്ചു(62 റണ്‍സ് കൂട്ടുകെട്ട്).15-ാം ഓവറില്‍ ആദ്യ പന്തില്‍ ധവാന് പുറത്ത്. 36 പന്തില്‍ 46 ധവനെ ചാമിക കരുണരത്നയാണ് പുറത്താക്കിയത്. 16-ാം ഓവറിന്റെ ആദ്യ പന്തില്‍ സിക്സര്‍ അടിച്ച് അര്‍ധ സെഞ്വറി തികച്ച സൂര്യകുമാര്‍ തൊട്ടടുത്ത പന്തില്‍ പുറത്തായി. ഹാര്‍ദ്ദിക് പണ്ഡ്യയാണ് പുറത്തായ മറ്റൊരാള്‍( 10 പന്തില്‍ 12). 14 പന്തില്‍ 20 റണ്‍സ് എടുത്ത ഇയാന്‍ കിഷനും മുന്നു റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയും പുറത്താകാതെനിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ആദ്യ രണ്ട് ഓവറുകളിലും 10 റണ്‍സ് വീതം അടിച്ചു. മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ മിനേദ് ഭാനുകയെ( 7 പന്തില്‍ 10) പുറത്താക്കി ക്രുണാല്‍ പാണ്ഡ്യ ആദ്യ വിക്കറ്റെടുത്തു.50 റണ്‍സ് എടുക്കുമ്പോള്‍ ലങ്കയുടെ മൂന്ന് വിക്കറ്റ് വീണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: