കൊല്ലം: ജില്ലയിലെ കായികപ്രേമികളുടെ ഹൃദയങ്ങളില്‍ ആവേശത്തിന്റെ ആരവങ്ങളുയര്‍ന്നു. ഗ്യാലറി ആര്‍പ്പുവിളികളില്ലാതെ ടോക്കിയോ നഗരം ഒളിമ്പിക്സിനായി ഒരുങ്ങിയപ്പോള്‍ ആവേശം ചോരാതെ കായിക മാമാങ്കത്തിന് മാറ്റ് കൂട്ടാന്‍ കൊല്ലം ജില്ലയിലും ഒരുക്കങ്ങളായി. കായിക പ്രേമികളുടെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ക്ലബുകളുടെയും നേതൃത്വത്തില്‍ വിവിധതരം പരിപാടികളും ബുള്ളറ്റ് റാലികളും സംഘടിപ്പിച്ചു.
ബുള്ളറ്റ് റാലി
കൊല്ലം: ടോക്കിയോ ഒളിമ്പിക്സിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് കൊല്ലം ജില്ലാ ബുള്ളറ്റ് (റോയല്‍ എന്‍ഫീല്‍ഡ്) യൂസേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റാലി നടത്തി. പ്രസിഡന്റ് മാറാപ്പാട്ടു ജെ രമേശ്, സെക്രട്ടറി ബുള്ളറ്റ് മണി എന്നിവര്‍ നേതൃത്വം നല്കി.
ഒളിംപിക് ഐക്യദാര്‍ഡ്യം: വിജയദീപം തെളിയിച്ചു
പന്മന: 32-മത് ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് മനയില്‍ ഫുട്ബോള്‍ അസോസിയേഷന്റെയും ശ്രീവിദ്യാധിരാജ ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഡ്യ സംഗമവും വിജയദിപം തെളിയിക്കലും സംഘടിപ്പിച്ചു. പന്മന മനയില്‍ എസ്ബിവിഎസ്ജി എച്ച്എസ്എസ് ന്റെ മുന്‍വശം നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം അഡ്വ: സി.പി. സുധീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂര്‍: ടോക്കിയോ ഒളിമ്പിക്സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു കൊണ്ടും നടയ്ക്കല്‍ ഗാന്ധിജി ആര്‍ട്സ്, സ്പോര്‍ട്സ് ക്ലബ് ആന്റ് ലൈബ്രറി ഐക്യദാര്‍ഢ്യ ദീപം തെളിയിച്ചു. ലൈബ്രറി ബാലവേദി അംഗങ്ങളുടെ വീടുകളിലും നടയ്ക്കല്‍ ജംങ്ഷനിലുംവിവിധ കലാകായിക പരിപാടികള്‍ നടത്തി. ഗിരീഷ്കുമാര്‍ നടയ്ക്കല്‍, അനില്‍കുമാര്‍ പി.വി, അനന്തു, രഞ്ജിത്, വിനായക് ജി, സുധാകരകുറുപ്പ്, ബിജു കൈരളി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: