Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരസഭക്കെതിരെ പ്രതിഷേധം: തൃക്കാക്കരയില്‍ നടന്നത് നായ്‌ക്കളുടെ കൂട്ടക്കൊല; മാലിന്യകൂമ്പാരത്തില്‍ നിന്ന് നിരവധി നായ്‌ക്കളുടെ ജഡങ്ങള്‍ കണ്ടെടുത്തു

നായ്‌ക്കളെ കൊന്നശേഷം കടത്തിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവര്‍ സൈനനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 04:13 pm IST
in Ernakulam
കുഴിച്ചിട്ട നായകളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുറത്തെടുക്കുന്നു

കുഴിച്ചിട്ട നായകളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുറത്തെടുക്കുന്നു

കൊച്ചി: തൃക്കാക്കര നഗരസഭാ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നും നിരവധി  നായ്‌ക്കളുടെ മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി. നഗരസഭാ പരിധിയില്‍ വന്‍തോതില്‍ തെരുവുനായ്‌ക്കളെ കൊന്നെടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും മൃഗസംരക്ഷണവകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ചായിരുന്നു പരിശോധന. ആദ്യഘട്ട പരിശോധനയില്‍ മുപ്പതോളം നായ്‌ക്കളുടെ ശരീരാവശിഷ്ടങ്ങളുണ്ടെന്നാണ് കണക്കുകൂട്ടല്‍. ചവറുകൂനയില്‍ വിവിധ സമയങ്ങളിലായി കുഴിച്ചിട്ട നൂറിലധികം നായ്‌ക്കളുടെ മൃതദേഹങ്ങളുണ്ടെന്നാണ് സൂചന.  

കുടുക്കിട്ട് നായ്‌ക്കളെ പിടികൂടി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് തെരുവുനായ്‌ക്കളെ കൂട്ടത്തോടെ വകവരുത്തിയതായുള്ള സംശയമുയര്‍ന്നത്. തൃക്കാക്കര ഈച്ചമുക്ക് ഭാഗത്തുനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാഹനത്തിലെത്തിയ മൂന്നംഗ സംഘം നായ്‌ക്കളെ കഴുത്തില്‍ കുരുക്കിട്ട് പിടികൂടിയശേഷം വിഷം കുത്തിവെച്ചു കൊല്ലുകയായിരുന്നു. ഉഗ്രവിഷമാണ് കുത്തിവെച്ചിരുന്നത്. സൂചി കുത്തി ഊരും മുമ്പ് നായ കുഴഞ്ഞുവീണ് ചാവുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. നഗരസഭാ പരിധിയില്‍ കുടുക്കിട്ട് നായ്‌ക്കളെ പിടികൂടി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് തെരുവുനായ്‌ക്കളെ കൂട്ടത്തോടെ വകവരുത്തിയതായുള്ള സംശയമുയര്‍ന്നത്.  

നായ്‌ക്കളെ കൊന്നശേഷം കടത്തിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവര്‍ സൈനനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരസഭാ അധികൃതരുടെ അനിമതിയോടെയാണ് നായ്‌ക്കളെ പിടികൂടി കൊന്നതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴും നഗരസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി എന്നാണ് നായ പിടിത്തക്കാര്‍ നല്‍കിയ വിശദീകരണം. ഒരു നായയ്‌ക്ക് 500 രൂപ വീതം വാഗ്ദാനം ചെയ്താണ് നിയോഗിച്ചിരുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. നഗരസഭാ അധികൃതരുടെ അനിമതിയോടെയാണ് നായ്‌ക്കളെ പിടികൂടി കൊന്നതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴും നഗരസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി എന്നാണ് നായ പിടിത്തക്കാര്‍ നല്‍കിയ വിശദീകരണം.  

ഒരു നായയ്‌ക്ക് 500 രൂപ വീതം വാഗ്ദാനം ചെയ്താണ് നിയോഗിച്ചിരുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ മൃഗസ്‌നേഹികളുടെ സംഘടനയായ എസ്പിസിഎ നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തു. നായപിടിത്തക്കാരില്‍ നിന്ന് സിറിഞ്ചുകളും വിഷപദാര്‍ഥങ്ങളും പിടികൂടി. നായ്‌ക്കളെ പിടിയ്‌ക്കാനെത്തിയവര്‍ക്ക് നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ താമസിയ്‌ക്കാന്‍ സജ്ജീകരണങ്ങള്‍ ചെയ്തുകൊടുത്തതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നായ്‌ക്കളില്‍ കുത്തിവെയ്‌ക്കാനുള്ള വിഷം തയ്യാറാക്കിയതും നഗരസഭാ കെട്ടിടത്തിനുള്ളില്‍ വെച്ചാണ്. തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ തുകയും കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. നഗരസഭയുടെ നിര്‍ദ്ദേശപ്രകാരമല്ല നായ്‌ക്കളെ പിടികൂടി കൊന്നതെന്നാണ്  ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍ പറയുന്ന്ത്.  

നായ്‌ക്കളുടെ കൂട്ടക്കൊലയില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. അമിക്കസ്‌ക്യൂറിയെ തൃക്കാക്കരയില്‍ അയച്ച് കോടതി സ്ഥിതിഗതകളുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. നായ്‌ക്കളുടെ കൊലയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിയ്‌ക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.  

എബിസി 2001 റൂള്‍ പ്രകാരം നായ്‌ക്കളെ കൊല്ലരുതെന്നും വന്ധ്യംകരണം നടത്താമെന്നുമാണു നിര്‍ദേശം. സംസ്ഥാനത്ത് ഈ ഉത്തരവാദിത്തം നിലവില്‍ കുടുംബശ്രീയെയാണ് ഏല്‍പിച്ചിരിക്കുന്നത്.  ഏതാനും ദിവസം മുമ്പ് ഹൈക്കോടതി ഇടപെട്ട് നായ്‌ക്കളുടെ വന്ധ്യംകരണവും നിര്‍ത്തി വച്ചിരിക്കുകയാണ്.  മൃഗങ്ങള്‍ക്കെതിരായ നടപടികളില്‍ കോടതി ഇടപെടല്‍ നടത്തുന്നതിനിടെയാണ് സര്‍ക്കാര്‍ സംവിധാനം തന്നെ നിയമവിരുദ്ധമായി നായയെ കൊല്ലുന്നതിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്.നായ്‌ക്കളെ കൂട്ടത്തോടെ കൊലചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ബിജെപി തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സി.ബി അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

Tags: നഗരസഭprotestdog
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പ്രതിഷേധം: കെപിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala

വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ കടിച്ചു കൊന്ന നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

Kerala

‘വലതന്മാരുടെ എച്ചില്‍ നക്കി’യെന്ന് അധിക്‌ഷേപം : സുധാകരനെതിരെ ജന്‍മനാട്ടില്‍ സിപി എം പ്രതിഷേധ പ്രകടനം

Alappuzha

ഒന്നാം റാങ്ക് ജേതാവിന് പോലും നിയമനമില്ല; പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കപ്പലണ്ടി പൊതിഞ്ഞ് പ്രതിഷേധം

Kerala

ഡിവൈഎഫ്ഐ സമ്മേളനത്തില്‍ വാഗ്വാദവും ഇറങ്ങിപ്പോകലും, പ്രതിഷേധം കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.