Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്‌ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു

യുവാക്കളുടെ വാക്‌സിനേഷനിലും കേരളം വളരെ പിന്നിലാണ്. 18നും 45നും മധ്യേ പ്രായമുള്ളവരിലെ വാക്‌സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 21 ശതമാനമാണെങ്കില്‍ കേരളത്തില്‍ 16 ശതമാനം മാത്രമാണ്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം.ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ദിനംപ്രതി ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 10:28 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കര്‍ശന നിലപാട് എടുത്തതോടെ കേരളത്തില്‍ വാക്‌സിനേഷന് വേഗംകൂടി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അദേഹം വ്യക്തമാക്കി. വാക്‌സിനുകള്‍ പൂഴത്തി പിണറായി സര്‍ക്കാര്‍ കൃത്രിമക്ഷാമം ഉണ്ടാക്കുകയാണെന്നുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ പ്രതിരോധത്തിലാണ് സര്‍ക്കാര്‍ ഇന്ന് വാക്‌സിനേഷന് വേഗംകൂട്ടിയിട്ടുണ്ട്.  

സംസ്ഥാനത്ത് ഇന്നാണ് ഏറ്റവുമധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയത്. ഇന്ന് ഇതുവരെ 4,53,339 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്സിന്‍ നല്‍കുന്നത്. ഇന്ന് വന്ന 38,860 ഡോസ് കോവാക്സിന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്.  

ഇന്ന് 1522 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 59,374 പേര്‍ക്ക് വാക്സിന്‍ നല്‍കിയ കണ്ണൂര്‍ ജില്ലയാണ് മുമ്പില്‍. 53,841 പേര്‍ക്ക് വാക്സിന്‍ നല്‍കി തൃശൂര്‍ ജില്ലയും 51,276 പേര്‍ക്ക് വാക്സിന്‍ നല്‍കി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,83,89,973 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 1,28,23,869 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 55,66,104 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ സെന്‍സസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.  

വാക്സിന്‍ ലഭ്യതയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്ന കേരള സര്‍ക്കാര്‍ കോവിഡ് വാക്സിനേഷനില്‍ കാണിക്കുന്ന ജാഗ്രതക്കുറവിന്റെ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എല്ലാ മേഖലകളില്‍പ്പെട്ടവര്‍ക്കും നല്‍കേണ്ട വാക്സിനേഷനില്‍ കേരളം ബഹുദൂരം പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.  വാക്‌സിനേഷന്‍ ശരാശരിയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് 23ാം സ്ഥാനത്താണ്. സംസ്ഥാനത്തിനു നല്‍കിയ വാക്‌സിന്‍ ഡോസിന്റെ കാര്യത്തില്‍ കേരളം തങ്ങള്‍ക്ക് ലഭ്യമായ വാക്‌സിന്‍ പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതിനു പിന്നാലെയാണ് കേരളത്തിലെ വാക്സിനേഷന്റെ കണക്കുകള്‍ പുറത്തുവന്നത്.  

കോവിഡ് വാക്‌സിനേഷനില്‍ കേരളം ദേശീയ ശരാശരിക്ക് വലിയ തോതില്‍ പിന്നിലാണ്. മുന്നണിപ്പോരാളികളിലെ ആദ്യ ഡോസ് വാക്‌സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 91 ശതമാനമാണ്. കേരളത്തില്‍ ഇത് 74 ശതമാനം മാത്രമാണ്. രണ്ടാം ഡോസ് വാക്‌സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 83 ശതമാനവും കേരളത്തില്‍ ഇത് വെറും 60 ശതമാനവുമാണ്.

യുവാക്കളുടെ വാക്‌സിനേഷനിലും കേരളം വളരെ പിന്നിലാണ്. 18നും 45നും മധ്യേ പ്രായമുള്ളവരിലെ വാക്‌സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 21 ശതമാനമാണെങ്കില്‍ കേരളത്തില്‍ 16 ശതമാനം മാത്രമാണ്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം.ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ദിനംപ്രതി ഉയരുകയാണ്.  

Tags: Pinarayi VijayanVeena Georgemodi governmentCoronacoronavirusvaccination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

Kerala

‘പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും കമ്മ്യൂണിസ്റ്റുകാര്‍ താമരയ്‌ക്ക് വോട്ട് ചെയ്യും’ : ശോഭാസുരേന്ദ്രന്‍

Kerala

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.