Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം; സിപിഎം ഭരിക്കുന്ന നെടുങ്ങോലം സഹകരണ ബാങ്കില്‍ കോടികളുടെ വെട്ടിപ്പ്

സിപിഎം ഭരണസമിതിയുടെ അഴിമതികള്‍ക്ക് കൂട്ടുനിന്നതിന് കുട്ടന്‍ സുരേഷ് എന്ന പാര്‍ട്ടിക്കാരനായ ജീവനക്കാരന്‍ ജീവനൊടുക്കിയതും ഇവിടെയാണ്. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ഗൗരവം അറിയാനാകൂ. അഴിമതിക്കാരായ സിപിഎം നേതാക്കള്‍ ഉളുപ്പേതുമില്ലാതെ നാട്ടില്‍ കറങ്ങി നടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 24, 2021, 03:57 pm IST
in Kerala

കൊല്ലം: പരവൂര്‍ നെടുങ്ങോലം സഹകരണബാങ്കില്‍ നടന്നത് കോടികളുടെ സാമ്പത്തികവെട്ടിപ്പും തിരിമറിയും. ഇതുസംബന്ധിച്ച് സഹകരണവകുപ്പ് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം ശക്തമായി.  

സിപിഎം ഭരണസമിതിയുടെ അഴിമതികള്‍ക്ക് കൂട്ടുനിന്നതിന് കുട്ടന്‍ സുരേഷ് എന്ന പാര്‍ട്ടിക്കാരനായ ജീവനക്കാരന്‍ ജീവനൊടുക്കിയതും ഇവിടെയാണ്. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ഗൗരവം അറിയാനാകൂ. അഴിമതിക്കാരായ സിപിഎം നേതാക്കള്‍ ഉളുപ്പേതുമില്ലാതെ നാട്ടില്‍ കറങ്ങി നടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.  

മുന്‍ ബാങ്ക് പ്രസിഡന്റും ഭാര്യയും ഗഹാന്‍ തിരുത്തി തട്ടിയത് കോടികണക്കിന് രൂപയാണെന്ന പരാതിയുമായി പാരിപ്പള്ളി ഹരിതത്തില്‍ മോഹന്‍ദാസാണ് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയത്. സിപിഎം നേതാക്കളായിരുന്ന ദമ്പതികള്‍ നടത്തിയ ഗുരുതര ക്രമക്കേടുകള്‍ തെളിവുസഹിതമാണ് അദ്ദേഹം പു

റത്തുവിട്ടത്. മുന്‍ ബാങ്ക് പ്രസിഡന്റായ അനിലും സിപിഎം നേതാവായിരുന്ന ഭാര്യ ബിന്ദുവും മരിച്ചുപോയ ബാങ്ക് ജീവനക്കാരനായ കുട്ടന്‍സുരേഷിന്റെ പേരില്‍ നടത്തിയ വസ്തു ഇടപാടാണ് ഇതില്‍ പ്രധാനം. ഈ ഇടപാടില്‍ കുരുങ്ങിയത് ജീവനക്കാരനായ കുട്ടന്‍ സുരേഷാണ്. ജോലി നഷ്ടമായ ഇയാള്‍ അവസാനം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.  

വസ്തു ഉടമയ്‌ക്ക് ബാങ്കില്‍നിന്നും ലോണ്‍ നല്‍കിയത് പ്രാഥമിക അംഗത്വം പോലും ഇല്ലാതെയാണെന്നും ലോണ്‍ സമയത്ത് ഒരിക്കല്‍ പോലും വസ്തു ഉടമകള്‍ ബാങ്കില്‍ പോയിട്ടില്ലെന്നും വ്യക്തമായി. വാങ്ങാത്ത വസ്തുവിന് ബാങ്കില്‍ നിന്നും എടുത്ത ലോണ്‍ ഒന്നരകോടി രൂപയാണ്. നിക്ഷേപത്തില്‍ നിന്നും വ്യാജലോണ്‍ വര്‍ഷങ്ങളായി ഫിക്‌സഡ് ഡിപ്പോസിറ്റ് ചെയ്തിട്ടുള്ള വിവിധ നിക്ഷേപകരുടെ ലിസ്റ്റും ബാങ്കിലുണ്ട്.  ഇത്തരം ഫിക്‌സഡ് ഡിപ്പോസിറ്റുകളില്‍നിന്ന് രേഖകളുണ്ടാക്കി വ്യാജലോണെടുത്ത് തിരിമറി നടത്തുകയാണ് ചെയ്യാറ്. ലോണ്‍ എടുക്കുന്ന ഗഹാനില്‍ തിരിമറി നടത്തി അഞ്ചു ലക്ഷത്തിന്റെ ലോണ്‍ 20 ലക്ഷമാക്കിയും ഒപ്പം തന്നെ ഉന്നതനേതാക്കളുടെ ചെക്കുകള്‍, അക്കൗണ്ടില്‍ പണമില്ലെങ്കിലും മറ്റ് അക്കൗണ്ടില്‍ നിന്നും തിരിമറി നടത്തി പാസാക്കി വിടുകയും ചെയ്യുന്നു.  

നെടുങ്ങോലം സഹകരണബാങ്കില്‍ വര്‍ഷങ്ങളായി സിപിഎം ആധിപത്യമാണ്. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ ഇവിടെ ഇലയനങ്ങൂ എന്ന സാഹചര്യം തട്ടിപ്പിനായി നേതാക്കള്‍ ഉപയോഗിക്കുകയാണ്. ഇപ്പോള്‍ പുറത്തുവരുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും വസ്തുതകള്‍ സമഗ്രമായി പുറത്തുവരേണ്ടതാണെന്നും നാട്ടുകാര്‍ പറയുന്നു. ഗുരുതര സാമ്പത്തിക ക്രമക്കേടുകളാണ് ജില്ലയിലെ ഇടതുപക്ഷ ഭരണ സമിതിയുള്ള മിക്ക സഹകരണ ബാങ്കുകളിലും നടക്കുന്നത്. ഇവയെല്ലാം അന്വേഷണവിധേയമാക്കിയാല്‍ പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കളുടെയും വികൃതമുഖം പുറത്തുവരുമെന്നാണ് കബളിപ്പിക്കപ്പെട്ട നിക്ഷേപകരുടെയും ഇടപാടുകാരുടെയും പക്ഷം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

Kerala

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.