കാസര്‍കോട് : വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാസര്‍കോട് ജ്യേഷ്ഠന് അനുജനെ കുത്തികൊലപ്പെടുത്തി. അബ്ദുള്ള മുസ് ലിയാരുടെ മകന് നിസാര്‍ (35) ആണ് മരിച്ചത്. ഇയാളെ കുത്തിയ സഹോദരന് റഫീഖ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി.
കുമ്പള സീതാംഗോളിമുഗുവില് ആണ് സംഭവം. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: