വരാണാസി: നിര്‍മാണത്തിലിരിക്കുന്ന കാശി വിശ്വനാഥ് ക്ഷേത്ര ഇടനാഴി പദ്ധതിക്കായി കാശി വിശ്വനാഥ്-ഗ്യാന്‍വാപ്പി മസ്ജിദ് സമുച്ചയത്തിന്റെ പരിധിക്കുള്ളില്‍ 1,700 ചതുരശ്രയടി പ്രത്യേക സ്ഥലം കൈമാറിയതായി വാരണാസിയിലെ ഗ്യാന്‍വാപ്പി മസ്ജിദ് കമ്മിറ്റി അറിയിച്ചു. ഒരു നല്ലകാര്യമാണ് ചെയ്തതെന്ന് മസ്ജിദിന്റെ കെയര്‍ ടേക്കറായ അഞ്ജുമ ഇന്റജാമിയ മസാജിദിന്റെ ജോയിന്റ് സെക്രട്ടറി സയ്യിദ് യാസിന് പറഞ്ഞു. എന്നാല്‍ കാശി വിശ്വനാഥ് ടെമ്പിള്‍ ട്രസ്റ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത് കേവലം പ്ലോട്ടുകളുടെ കൈമാറ്റമാണെന്ന് വ്യക്തമാക്കി.
പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് നല്കിയ സ്ഥലത്തിന് പകരമായി 100 മീറ്റര്‍ അകലെയുള്ള 1,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സ്ഥലം മസ്ജിദ് കമ്മിറ്റിക്ക് ലഭിച്ചു. ജൂലൈ എട്ടിനാണ് സ്ഥലത്തിന്റെ രജിസ്ട്രി നടത്തിയതെന്നും തുടര്‍ന്ന് ഭൂമി കൈമാറിയതായും അദ്ദേഹം പറഞ്ഞു.ഉത്തര്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡുമായി ഭൂമി കൈമാറ്റ കരാര്‍ നടന്നതായി ശ്രീ കാശി വിശ്വനാഥ് ടെമ്പിള്‍ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ വര്‍മയും വ്യക്തമാക്കി. എന്നാല്‍, ഭൂമിക്ക് പള്ളിയുമായി യാതൊരു ബന്ധവുമില്ല. ഇത് പള്ളിയുടെ ചുറ്റളവിന് പുറത്തായിരുന്നെന്നും വര്‍മ്മ പറഞ്ഞു.
കൈമാറ്റം നടത്തിയത് ഭൂമിയുടെ മൂല്യം അനുസരിച്ചാണ്, വലുപ്പമല്ല. പണമൂല്യത്തില്‍, രണ്ട് ഭൂമികളും തുല്യമാണെന്നും കൈമാറ്റം ചെയ്ത രണ്ട് പ്ലോട്ടുകളുടെ വലുപ്പത്തിലുള്ള വ്യത്യാസം വിശദീകരിച്ച് വര്‍മ പറഞ്ഞു. സമുച്ചയത്തില്‍ മൂന്ന് പ്ലോട്ടുകള്‍ പള്ളി കമ്മിറ്റിയിലുണ്ടെന്ന് യാസിന് പറഞ്ഞു. ഒരു പ്ലോട്ടില്‍ പള്ളിയാണ്. രണ്ടാമത്തേതില്‍ ഹിന്ദു, മുസ്ലീം ഭക്തര്‍ക്ക് പൊതുവായ ഒരു പാത ഉണ്ടായിരുന്നു, മൂന്നാമത്തേതില്‍ രണ്ട് സൈറ്റുകളുടെയും സുരക്ഷയ്ക്കായി ഒരു പോലീസ് കണ്ട്രോള് റൂം നിര്‍മ്മിച്ചിട്ടുണ്ട്. 1992 ല്‍ അയോധ്യയില്‍ ബാബറി മസ്ജിദ് സംഭവത്തെ സുരക്ഷാ നടപടിയായി കണ്ട്രോള് റൂം വന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാശി വിശ്വനാഥ് ക്ഷേത്ര ഇടനാഴി സമുച്ചയത്തിന് സമീപം വരുന്നതിനാല്‍, സ്ഥലത്ത് ഒരു വലിയ സുരക്ഷാ സജ്ജീകരണം ആവശ്യമായതിനാലാണ് കൂടുതല്‍ ഭൂമി വേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: