ടോക്കിയോ: ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ നഗ്നമായി ലംഘിച്ച പാക്കിസ്ഥാന്‍ ടീമിന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി)യുടെ കര്‍ശന താക്കീത്. കഴിഞ്ഞ രാത്രി നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പാക് കായികതാരങ്ങളും ഉദ്യോഗസ്ഥരും മുഖംമൂടിയില്ലാതെ പരേഡ് നടത്തിതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിനിടെ പാക്കിസ്ഥാന്റെ പതാകവാഹകരായ പിസ്റ്റള്‍ ഷൂട്ടര്‍ ഖലീല്‍ അക്തര്‍, ബാഡ്മിന്റണ്‍ കളിക്കാരന്‍ മഹൂര്‍ ഷഹസാദ് എന്നിവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. കോവിഡ് -19 നിയമങ്ങള്‍ ഇനിയും ലംഘിച്ചാല്‍ അത്തരം സംഭവങ്ങളില്‍ നടപടിയെടുക്കുമെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) മുന്നറിയിപ്പ് നല്‍കി.
കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അത്ലറ്റുകളും മറ്റ് ഉദ്യോഗസ്ഥരും പതാകവാഹകരായ കാന്‍കെയ് കുബാനിച്‌ബെക്കോവ, നീന്തല്‍ താരം ഡെനിസ് പെട്രാഷോവ്, തഫൂര്‍ രാഖിമോവ് എന്നിവരും മാസക് ശരിയായി രീതിയില്‍ ധരിക്കാതിരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: