വാഷിങ്ടണ്‍: ക്യൂബയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധവുമായി അമേരിക്ക. ക്യൂബന്‍ ഭരണകൂടത്തിനെതിരെ നടന്ന പൗരപ്രക്ഷോഭത്തെ സര്‍ക്കാര്‍ നേരിട്ട രീതിയില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ക്യൂബന്‍ ആഭ്യന്ത്ര സുരക്ഷാ സേനയ്ക്കും പ്രതിരോധ സേനയുടെ ചുമതലയുള്ള മന്ത്രി അല്‍വാരോ ലോപസ് മിയറയ്ക്കും മേലാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്യൂബക്കെതിരെ വര്‍ഷങ്ങളായി തുടരുന്ന ഉപരോധത്തിന് പുറമെയാണിത്.
ജോ ബൈഡന് പ്രസിഡന്റായ ശേഷം ക്യൂബയ്ക്ക്മേല് അമേരിക്ക ഏര്‍പ്പെടുത്തുന്ന ആദ്യ ഉപരോധമാണിത്. ക്യൂബാ വിരുദ്ധനായ ട്രംപിന്റെ കാര്‍ക്കശ്യ നിലപാടുകള്‍ക്ക് വിപരീതമായി ബൈഡന് നിലപാടുകള്‍ കൈക്കൊള്ളും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ തന്റെ മുന്‍ഗാമിയുടെ അതേ നിലപാടാണ് ബൈഡനും സ്വീകരിക്കുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം അരങ്ങേറുകയാണ്. കൊറോണ പ്രതിരോധത്തില്‍ ഉണ്ടായ പാളീച്ചകള്ക്കെതിരെയാണ് സമരം ആരംഭിച്ചത്. പ്രക്ഷോഭകരെ നേരിടാന്‍ സര്‍ക്കാര്‍ കടുത്ത മര്‍ദന മുറകളാണ് അഴിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: