മൂലമറ്റം: ഇറച്ചി കോഴി വില കുതിച്ചുയർന്നു.കഴിഞ്ഞ ആഴ്ച 90 നും 100 നും ഇടയിൽ നിന്ന കോഴിയിറച്ചി വിലയാണ് 150- 170 ലേക്ക് കുതിച്ചുയർന്നത്. വില കൂടിയതോടെ കച്ചവടവും പകുതിയായി കുറഞ്ഞു. പല കച്ചവടക്കാരും കോഴികളെ എടുക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നുള്ള ഇറച്ചി കോഴി വരവ് കുറഞ്ഞതും വിലകയറ്റത്തിന് കാരണമായി.
240 രൂപയാണ് ഒരു ചാക്ക് കോഴി തീറ്റയ്‌ക്ക് അടുത്തിടെ കൂടിയത്. ഇതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. 87 രൂപക്ക് കോഴിയിറച്ചി ലഭ്യമാക്കുമെന്ന ഇടത് സർക്കാരിന്റെ വാഗ്ദാനം നിലനിൽക്കുമ്പോഴാണ് അധികൃതരെ നോക്കുകുത്തിയാക്കി കോഴിയിറച്ചി വില ചിറകടിച്ചുയരുന്നത്.
വില പിടിച്ചു നിർത്തുവാൻ നടപടി സ്വീകരിക്കേണ്ട സർക്കാർ ഇടപെടാതെ കാഴ്ചക്കാരായി നിൽക്കുകയാണ്. കോഴി ഇറച്ചി വിഭവങ്ങൾ ഹോട്ടലുകളിൽ നിന്നും അപ്രത്യക്ഷമാകുവാനും വിലക്കയറ്റം കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: