തൃശൂര്‍ : ലീവിന് അപേക്ഷിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടറുടെ പുറത്തടിക്കാനുള്ള ശ്രമത്തിനിടെ വനിതാ കണ്ടക്ടര്‍ നിലത്തുവീണു. ഇരുവര്‍ക്കുമെതിരെ കെഎസ്ആര്‍ടിസിയുടെ അച്ചടക്ക നടപടി. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയെന്നും കോര്പ്പറേഷന് നാണക്കേട് ഉണ്ടാക്കിയെന്നും ആരോപിച്ചാണ് നടപടി.
കഴിഞ്ഞ മെയ് മാസം 7ാം തിയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ലിവ് നിരസിച്ച കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ കെ.എ. നാരായണനെ അടിക്കാനുള്ള ശ്രമത്തിനിടെ വനിതാ കണ്ടക്ടറായ എം.വി. ഷൈജ നിലത്തേയ്ക്ക് വീഴുകയുമായിരുന്നു. തുടര്‍ന്ന് തൃശൂര്‍ യൂണിറ്റിലെ ട്രാഫിക് കണ്‍ട്രോളിങ് ഇന്‍സ്പെക്ടറായ നാരായണനെ കണ്ണൂരേക്ക് സ്ഥലം മാറ്റാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചതിനാണ് നടപടി.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടറെ പൊതുജനമധ്യത്തില്‍ അപമാനിക്കാനുള്ള ശ്രമത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ എംവി ഷൈജയ്ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവരെ പൊന്നാനി യൂണിറ്റിലേക്ക് സ്ഥലം മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: