കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ് നിലനില്ക്കും. എഫ്ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. കേസില്‍ തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.ഒ. സൂരജ് നല്കി ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
അഴിമതി നിരോധന നിയമത്തിന്റെ പുതിയ ഭേദഗതിയനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ സാധിക്കൂ. പാലാരിവട്ടം പാലം കേസില്‍ എഫ്ഐആര്‍ ഇടുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുവാദം വാങ്ങിയിട്ടില്ല. അതിനാല്‍ ഇത് റദ്ദാക്കണമെന്നുമായിരുന്നു സൂരജിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
പാലാരിവട്ടം കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നിയമപരിശോധനയ്ക്കായി വിജിലന്‍സ് സര്‍ക്കാരിന് കൈമാറിയതിനിടെയാണ് സൂരജ് കോടതിയെ സമീപിച്ചത്. കേസില്‍ സൂരജിനെതിരെ ശക്തമായ തെളിവുകളുണ്ട്. പാലം നിര്‍മാണ അഴിമതിയുടെ തുടക്കം മുതല്‍ സൂരജിന്റെ പങ്കാളിത്തമുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് ഹൈക്കോടതി സൂരജിന്റെ ഹര്‍ജി തള്ളിയത്. ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ സൂരജിനെതിരെ അഴിമതി കേസ് നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: