കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു കണ്ണീര് അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റമീസിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനാല്‍ വാഹനാപകടം ദുരൂഹമാണെന്നാണ് കസ്റ്റംസ് കരുതുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് കസ്റ്റംസ് തയാറെടുക്കുകയായിരുന്നു. സ്വര്‍ണക്കടത്തില്‍ അര്‍ജുന്റെ പങ്ക് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നല്കാന് കഴിയുമായിരുന്ന വ്യക്തിയാണ് റമീസ്. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടമെന്നാണ് ലഭിക്കുന്ന വിവരം. സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിയ്ക്കൊപ്പം തന്നെ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെതുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അര്ജുന് ആയങ്കിയുടെ അടുത്ത സുഹൃത്തായിരുന്നു റമീസ്.
ഇന്നലെ ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്.റമീസിന്റെ ബൈക്കും കാറുമായി ഇടിച്ചാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: