കൊച്ചി: ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൈദ്യുത സ്ക്കൂട്ടര്‍ സവിശേഷമായ പത്തു വ്യത്യസ്ത നിറങ്ങളിലാവും അവതരിപ്പിക്കുകയെന്ന് ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇത്ര വിപുലമായ വര്‍ണങ്ങളില്‍ നിന്നു തെരഞ്ഞെടുപ്പു നടത്താനുള്ള അവസരം ഇരുചക്ര വാഹനങ്ങളില്‍ ലഭിക്കുന്നത്.
അവതരിപ്പിക്കുന്ന നിറങ്ങളുടെ കൃത്യമായ പേരുകള്‍ ഇതിന്റെ പുറത്തിറക്കലിനോട് അനുബന്ധിച്ചാവും പ്രഖ്യാപിക്കുക. മാറ്റ്, ഗ്ലോസ് ഫിനിഷുകളില്‍ നീല,കറുപ്പ്, ചുവപ്പിന്റെ ആകര്‍ശകമായ വൈവിധ്യങ്ങള്‍, പിങ്ക്, മഞ്ഞ, സില്‍വര്‍ തുടങ്ങിവ ഇങ്ങനെ അവതരിപ്പിക്കുന്നവയില്‍ പെടും.
പത്തു നിറങ്ങളിലുള്ള വൈവിധ്യമായിരിക്കും ഇതെന്ന് ഒല ഗ്രൂപ് സിഇഒയും ചെയര്‍മാനുമായ ഭാവിഷ് അഗ്രവാള്‍ പറഞ്ഞു. അതുല്യമായ സ്ക്കൂട്ടര്‍ അനുഭവമായിരിക്കും ഒല നല്‍കുന്നത്. ഒല സ്ക്കൂട്ടറിനായുള്ള ബുക്കിങ് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം കടന്ന് റെക്കോര്‍ഡ് സ്ഥാപിക്കുകയായിരുന്നുolaelectric.com ല്‍ തിരിച്ചു കിട്ടുന്ന 499രൂപക്ക് നിക്ഷേപവുമായി ഉപഭോക്താക്കള്‍ക്ക് ബുക്കിങ് നടത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: