കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം നീട്ടിച്ചോദിച്ച് വിചാരണക്കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. ലോക്ഡൗണിനെത്തുടര്‍ന്ന് തുടര്‍ച്ചായി കോടതി അടച്ചിടേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് എറണാകുളത്തെ പ്രത്യേക സിബി ഐ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചത്.
2021 ആഗസ്തില്‍ വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്രീംകോടതിയെ നവമ്പറില്‍ സമീപിച്ചപ്പോഴാണ് 2021 ആഗസ്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
വിചാരണയുടെ രണ്ടാംഘട്ടത്തില്‍ 84 സാക്ഷികളുടെവിസ്താരം പൂര്‍ത്തിയായിരുന്നു.ഇതുവരെ കേസില്‍ 174 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്.
2017 ഫിബ്രവരിയിലാണ് തൃശൂരില്‍ നിന്നും ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വരുമ്പോള്‍ നടി ആക്രമിക്കപ്പെട്ടത്. കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നടന് ദിലീപ് എട്ടാം പ്രതിയാണ്. വിചാരണയുടെ അടുത്തഘട്ടത്തില#് ചലച്ചിത്രതാരങ്ങളുള്പ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: