കൊല്ലം : പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രിക്കതിരെ നടപടി സ്വീകരിക്കാത്തതില്‍ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് യുവതി. സ്വമേധയായാണ് താന്‍ പരാതി നല്‍കുന്നത്. മുഖ്യമന്ത്രിക്കെതിരായുള്ള നടപടിയില്‍ നിന്നും പിന്മാറില്ലെന്നും അവര്‍ അറിയിച്ചു.
നിയമസഭയില്‍ മുഖ്യമന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിച്ചു സംസാരിക്കുകയും പ്രതിപക്ഷം നല്കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തതിന് പിന്നാലെയാണ് യുവതിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ബിജെപി തനിക്ക് പരിപൂര്‍ണ്ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. പ്രതിക്കൊപ്പം നിന്ന് പോലീസ് അധിക്ഷേപിക്കുകയാണ്. മൊഴി രേഖപ്പെടുത്താനായി പോലീസ് സംഘം വീട്ടില്‍ എത്തിയിരുന്നെങ്കിലും യുവതി വീട്ടില്‍ ഇല്ലെന്ന് കാരണം പറഞ്ഞ് മടങ്ങുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
എന്‍സിപി കൊല്ലം ഗ്രൂപ്പില്‍ തനിക്കെതിരായി നടന്ന വാട്സാപ്പ് പ്രചാരണത്തില്‍ യുവതി പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായോ എന്ന കാര്യം പോലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ട്. പാര്ട്ടിക്കാര് തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ശശീന്ദ്രന് ഇടപെട്ടത്. മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിലെടുത്ത നിലപാട്. ശശീന്ദ്രനെ പൂര്‍ണ്ണമായും ന്യായീകരിച്ചു കൊണ്ടായിരുന്നു ഇത്.
എന്നാല്‍ മന്ത്രി എ.കെ. ശശീന്ദ്രന് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രി സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. മുഖ്യമന്ത്രിയെ കൂടെയുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുകയാണെണ്. മുഖ്യമന്ത്രി ശശീന്ദ്രന്റെ രാജി എഴുതി വാങ്ങിക്കണമെന്നും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ട് പി.സി. വിഷ്ണുനാഥ് നിയമസഭയില്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: