Categories: India

ചാരപ്പണി നടത്തി പരിചയമുള്ളത് കോണ്‍ഗ്രസ്സിന്; പെഗാസസ് വിവാദം തെറ്റിദ്ധരിപ്പിക്കുന്നത്, ഫോണുകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്രമന്ത്രി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസ എന്നിവരുടേതടക്കം ഫോണുകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത വ്യാജമാണ്.

Published by

ന്യൂദല്‍ഹി : പെഗാസസ് വിവാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ചാരപ്പണി നടത്തി പരിചയമുള്ളത് കോണ്‍ഗ്രസ്സിനാണ്. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിവാദങ്ങള്‍ വ്യാജ പ്രചരണത്തിന്റെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.  

മാധ്യമപ്രവര്‍ത്തകന്‍ കിം സെറ്ററിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. പെഗാസസിന്റേതെന്ന പേരില്‍ പുറത്തുവിട്ട പട്ടിക എന്‍എസ്ഒയുടേതാണെന്ന് ആംനെസ്റ്റി പറഞ്ഞിട്ടില്ലെന്നാണ് കിം സെറ്ററുടെ ട്വീറ്റ്.  

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസ എന്നിവരുടേതടക്കം ഫോണുകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത വ്യാജമാണ്. ഫോണ്‍ ചോര്‍ത്തിയതായി പുറത്തുവന്ന പട്ടിക കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.  

കോണ്‍ഗ്രസ്സിനാണ് ചാരപ്പണം നടത്തി പരിചയമുള്ളത്. 2013 ല്‍ പ്രിസം വിവാദത്തില്‍ ഇത് കണ്ടതാണെന്നും അതിനാല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണെന്ന് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക