തൃശൂര്‍ : ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇടപെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന പോലീസില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് തേടി.
കോടികളുടെ ബിനാമി ഇടപാടുകളാണ് ഇവിടെ നടന്നിരിക്കുന്നത്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് 2019 ല്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. അതിനുശേഷവും അനധികൃതമായി വന്‍ തുകകള്‍ വായ്പ നല്‍കുകയും കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക നിഗമനം.
ബാങ്കില്‍ നിന്നും തട്ടിയെടുത്ത തുക സിപിഎം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചതായും ആക്ഷേപമുണ്ട്. കൂടാതെ സിപിഎം ഉന്നത നേതൃത്വത്തിന് കുറ്റകൃത്യമായി ബന്ധമുള്ളതായും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ ആരംഭിച്ചത്.
അതേസമയം 300 കോടിയോളം തട്ടിപ്പ് നടത്തിയ ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ബാങ്കില്‍ നിന്നും 46 ഓളം വായ്‌പ്പകള്‍ ലഭിച്ച പ്രതി കിരണ്‍ വിദേശത്ത് ആണുള്ളത്. സുഖവാസ കേന്ദ്രങ്ങളില്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കാനാണ് തുകയില്‍ വലിയൊരു ഭാഗം വിനിയോഗിച്ചിരുന്നത് എന്നാണ് പ്രാഥമിക കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: