Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അതിശയം ഈ ഗണപതി!

തീര്‍ന്നില്ല, ഈ മാറ്റം അരയാലിനുമുണ്ട്. ഗണേശന്‍ കറുക്കുമ്പോള്‍ അരയാലിന്റെ മുഴുവന്‍ ഇലയും പൊഴിയും. വെളുത്ത ഗണേശനുള്ളപ്പോള്‍ അരയാല്‍ തളിര്‍ക്കും.

എന്‍.കെ.ശ്രീകുമാര്‍ by എന്‍.കെ.ശ്രീകുമാര്‍
Jul 22, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയിലെ ഒരു പ്രധാന പട്ടണമാണ് തക്കല.  

തിരുവിതാംകൂറിന്റെ (വേണാട്) തലസ്ഥാനമായിരുന്ന പത്മനാഭപുരത്തിനടുത്താണ് തക്കല. തക്കലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറാണ് വീര കേരള പുരം. ഇപ്പോള്‍ കേരളപുരം എന്നറിയപ്പെടുന്ന ഗ്രാമം. ഇവിടെ വിശാലമായൊരു പറമ്പില്‍ ആഴ്ന്നിറങ്ങിയ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരയാലുകള്‍ക്കിടയില്‍ രണ്ട് ക്ഷേത്രങ്ങളുണ്ട്. മഹാദേവനും ദേവിയും ചേര്‍ന്നു വിളങ്ങുന്ന ശിവ ക്ഷേത്രവും വര്‍ഷത്തില്‍ രണ്ട് തവണ നിറം മാറുന്ന അതിശയ വിനായകരുടെ ക്ഷേത്രവും.

വിഗ്രഹം നിറം മാറുന്ന ‘അതിശയ’മാണ് ക്ഷേത്രത്തെ അതിശയ വിനായക ക്ഷേത്രമാക്കി മാറ്റിയത്. എപ്പോഴെങ്കിലും വെറുതെ നിറം മാറിക്കാണുന്നതല്ല. ദക്ഷിണായനത്തില്‍ അതായത് കര്‍ക്കടകം തുടങ്ങുന്നതു മുതല്‍ ധനു അവസാനംവരെ കറുത്ത നിറത്തിലും മകരം മുതല്‍ മിഥുനം വരെയുള്ള ഉത്തരായനത്തില്‍ വെളുത്ത നിറത്തിലുമാണ് ഗണേശനെ കാണുക.ഈ സമയം ക്ഷേത്രത്തിലെ കിണറ്റിലെ വെള്ളത്തിനും മാറ്റമുണ്ടാകുന്നു.ഗണേശന്‍ കറുക്കുമ്പോള്‍ വെള്ളം തെളിയും ഗണേശന്‍ വെളുക്കുമ്പോള്‍ വെള്ളം കറുക്കും.

തീര്‍ന്നില്ല, ഈ മാറ്റം അരയാലിനുമുണ്ട്. ഗണേശന്‍ കറുക്കുമ്പോള്‍ അരയാലിന്റെ മുഴുവന്‍ ഇലയും പൊഴിയും. വെളുത്ത ഗണേശനുള്ളപ്പോള്‍ അരയാല്‍ തളിര്‍ക്കും.

വിഗ്രഹം നിര്‍മ്മിച്ചിട്ടുള്ള കല്ലിന്റെ പ്രത്യേകത കൊണ്ടാണ് ഈ നിറം മാറ്റം സംഭവിക്കുന്നതെന്ന് പറയുന്നവരുണ്ടെങ്കിലുംദക്ഷിണായനത്തിലും ഉത്തരായനത്തിലും കൃത്യമായി ഇതങ്ങനെ സംഭവിക്കുന്നു!  

അതുപോലെ ഈ മാറ്റം കിണറ്റിലും അരയാലിനും എങ്ങനെയുണ്ടാകുന്നു എന്നതിന് മറുപടിയില്ല.  

കേരളപുരത്തെ മഹാദേവര്‍ ക്ഷേത്രത്തിന് പഴക്കമേറെയുണ്ടെങ്കിലും ഗണേശനെ പ്രതിഷ്ഠിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ്. അതിനൊരു പൗരാണിക ചരിത്രവുമുണ്ട്. ഒരിക്കല്‍ കേരള വര്‍മ്മ രാജാവ്, രാമേശ്വരം ക്ഷേത്രം സന്ദര്‍ശിക്കവെ ദേഹശുദ്ധിക്കായി കടലിലിറങ്ങി. രാമേശ്വരത്ത് കടലിലൂടെ മുട്ടളവ് വെള്ളത്തില്‍ ഏറെദൂരം നടക്കാനാവും. അങ്ങനെ നടക്കുമ്പോള്‍ രാജാവിന്റെ കാലിലെന്തോ തടഞ്ഞു. നോക്കിയപ്പോള്‍അതൊരു ഗണേശവിഗ്രഹമാണെന്നു കണ്ടു.  

പ്രശ്‌നവശാല്‍ ആ വിഗ്രഹം രാവണന്‍ ലങ്കയില്‍ പൂജിച്ചിരുന്ന ഗണേശ വിഗ്രഹമാണെന്ന് തെളിഞ്ഞു. ഭൂമിശാസ്ത്രപ്രകാരം രാമേശ്വരം ലങ്കയ്‌ക്കടുത്താണ്. വിഗ്രഹം ക്രമേണ രാമേശ്വരത്ത് എത്തിയതാകാം.

കേരള വര്‍മ്മ രാജാവിന്റെ ആതിഥേയനായി കൂടെയുണ്ടായിരുന്ന അവിടുത്തെ രാജാവ് ‘സേതുമന്നന്‍’ വിഗ്രഹം രാജാവിനുതന്നെ നല്‍കി. കേരള വര്‍മ്മരാജന്‍ വീര കേരളപുരത്തെ മഹാദേവര്‍ ക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു.

പ്രതിഷ്ഠ നടന്ന് ആറുമാസം കഴിഞ്ഞപ്പോള്‍ വിഗ്രഹത്തിന് നിറം മാറ്റമുണ്ടായി. അത് ഏവര്‍ക്കും അതിശവുമായി. ഗോപുരമില്ലാതെ കേരളീയരീതിയില്‍ പണികഴിപ്പിച്ചതാണ് കേരളപുരം ക്ഷേത്രം.

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ എത്തിച്ചേരുന്ന ക്ഷേത്രത്തില്‍  പൂജകള്‍ക്ക് എടുത്തു പറയാവുന്ന സവിശേഷതകളൊന്നുമില്ല. സന്താനങ്ങളില്ലാത്ത ദമ്പതികള്‍ ഇവിടെ പ്രാര്‍ത്ഥിച്ച് സന്താനഭാഗ്യം നേടിയിട്ടുണ്ടെന്നത് അതിശയ വിനായകരുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

India

പാകിസ്ഥാനോട് മുട്ടിയത് എത്ര നഷ്ടമാണെന്ന് മോദിക്ക് മനസ്സിലായെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി; ട്രോളില്‍ മുങ്ങി അഫ്രീദി

Cricket

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി

Kerala

പാലക്കാട് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

India

ഇന്ത്യയുടെ റഫാലിനെ വെടിവെച്ചിട്ടെന്ന് പുരപ്പുറത്തിരുന്ന് കൂവി ചൈനയും പാശ്ചാത്യ മാധ്യമങ്ങളും പാക് പ്രധാനമന്ത്രിയും മാത്യുസാമവലും

പുതിയ വാര്‍ത്തകള്‍

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തന്നെ, 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

വെങ്കിടേഷ് ചില്ലറക്കാരനല്ല , ഓൺലൈൻ തട്ടിപ്പ് വീട്ടമ്മമാർക്കിടയിൽ മാത്രം : 17 ലക്ഷം കവർന്ന തമിഴ്നാട് സ്വദേശി പിടിയിൽ

ഈ സമയങ്ങളിലാണ് ലോകം ഇന്ത്യയുടെ യഥാർത്ഥ ശക്തിയും ഐക്യവും കാണുന്നത് ; ഏത് അവസരത്തിലും ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുമെന്ന് അദാനി

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി

തീവ്രവാദവും സമാധാനസംഭാഷണവും ഒന്നിച്ചുപോകില്ല, വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല എന്നതുപോലെ : മോദി

ഇന്ത്യയിലെ പ്രതിരോധകമ്പനികള്‍ വികസിപ്പിച്ച ഈ ആയുധങ്ങള്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഡ്രോണുകളെ അടിച്ചിട്ട ആകാശ്, പാകിസ്ഥാനെ കത്തിച്ച ബ്രഹ്മോസ്, സ്റ്റാര്‍ സ്ട്രൈക്കര്‍ ഡ്രോണ്‍;. പാകിസ്ഥാനെ വിറപ്പിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ;

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റിയ സംഭവം: ചികിത്സാ പിഴവ് ഇല്ലെന്ന വാദവുമായി ഐ എം എ

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies