ഫിറോസാബാദ്(ഉത്തര്‍പ്രദേശ്): കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസിലെ പ്രതിയായ പ്രൊഫസര്‍ കോടതിയല്‍ കീഴടങ്ങി. തുടര്‍ന്ന് ഇയാളെ ജയിലിലേക്ക് അയച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിന് മുന്‍പാകെയാണ് ഷഹര്യാര് അലി കീഴങ്ങിയത്. ചെവ്വാഴ്ച കോടതിക്ക് മുന്‍പാകെ ഇടക്കാല ജാമ്യാപേക്ഷയും ഇയാള്‍ നല്‍കിയിരുന്നു.
പ്രൊഫസറെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടശേഷം കോടതി ജാമ്യാപേക്ഷ തള്ളി. കേന്ദ്ര വനിതാ, ശിശു വികസന മന്ത്രിക്കെതിരെ ഫെയ്സ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയതിന് എസ്ആര്‍കെ കോളജ് ചരിത്രവിഭാഗം തലവനായ അലിക്കെതിരെ മാര്‍ച്ചിലാണ് ഫിറോസാബാദ് പൊലീസ് കേസ് എടുത്തത്. തുടര്‍ന്ന് ഇയാളെ കോളജ് സസ്പെന്‍ഡ് ചെയ്തു.
അറസ്റ്റില്‍നിന്ന് സംരക്ഷണം നല്കാന് ഈ മാസം ആദ്യം സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ മെയില്‍ അലഹബാദ് ഹൈക്കോടതിയും തള്ളിയിരുന്നു. പ്രൊഫസറുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നതിന് തെളിവില്ലെന്ന് ജമ്യാപേക്ഷ തള്ളി ജസ്റ്റിസ് ജെ ജെ മുനീര്‍ നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: