തിരുവനന്തപുരം : കുണ്ടറ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന് നല്കിയ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തന്‍. കേസില്‍ ഇരയെ അപമാനിക്കുന്ന തരത്തില്‍ ഒരു ഇടപെടലുകളും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സിപിഎമ്മിന്റേയും ഇടതുമുന്നണിയുടേയും വിലയിരുത്തല്‍. മന്ത്രി രാജിവെയ്ക്കേണ്ടതില്ലെന്ന് സൂചന.
മുഖ്യമന്ത്രിയെ കണ്ട് ശശീന്ദ്രന് കാര്യങ്ങള്‍ വിശദീകരിച്ചതില്‍ മുഖ്യമന്ത്രിയുടെ വിലയിരുത്തലും സമാനമാണെന്നാണ് സൂചന. ജാഗ്രതക്കുറവുണ്ടായെങ്കിലും ദുരുദ്ദേശപരമായി ഒന്നും മന്ത്രി ചെയ്തിട്ടില്ലെന്നും സിപിഎം യോഗത്തില്‍ വിലയിരുത്തുന്നു. പരാതിക്കാരിയുടെ അച്ഛനുമായുള്ള മന്ത്രിയുടെ സംസാരം അധികാരത്തിന്റെ സ്വരത്തിലായിരുന്നില്ല. രണ്ട് പാര്ട്ടിക്കാര് തമ്മിലുള്ള പ്രശ്നം രമ്യതയില്‍ പരിഹരിക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തിയതെന്നുമാണ് സിപിഎം വിലയിരുത്തല്‍.
എന്നാല്‍ മന്ത്രി എന്ന തരത്തില്‍ ഇടപെടല്‍ നടത്തുമ്പോള്‍ ഏത് തരം കേസാണെന്ന് മനസ്സിലാക്കുന്നതിലുള്ള ജാഗ്രതക്കുറവ് ശശീന്ദ്രന്റ ഭാഗത്തു നിന്നുമം ഉണ്ടായിട്ടുണ്ട്. അതിനപ്പുറം ഒരു പ്രശ്നവും വിഷയത്തിലില്ലെന്ന നിലപാടിലാണ് സിപിഎമ്മും എത്തിയിട്ടുള്ളത്.
അതേസമയം പീഡന പരാതിയില്‍ ഒത്തുതീര്‍ക്കാനാവില്ല. മന്ത്രി എ.കെ. ശശീന്ദ്രനെതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ അച്ഛന് ആവശ്യപ്പെട്ടു. കേസ് പാര്‍ട്ടി വിഷയമല്ല. പോലീസ് ഇതുവരെ കേസില്‍ അന്വേഷണമൊന്നും നടത്തിയിട്ടില്ല. പരാതി അന്വേഷിക്കാന്‍ എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷനെ നിയമിച്ചത് സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ല. പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലയില്‍ കമ്മീഷന് ഉണ്ടെങ്കില്‍ അന്വേഷണത്തോട് സഹകരിക്കുമെന്നും യുവതിയുടെ അച്ഛന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: