കൊച്ചി: ജില്ലയില്‍ ഇന്നലെ 1901 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തുനിന്നെത്തിയ രണ്ടുപേര്‍ക്കും 1837 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 55 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ഇന്നലെ രോഗം ബാധിച്ചവരില്‍ ഏഴ് പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 12 ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും അഞ്ചു ഐഎന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പോസിറ്റീവായി. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 15672 പേര് ചികിത്സയിലുണ്ട്. 10.52 ശതമാനമാണ് ജില്ലയിലെ ടിപിആര്‍.
1091 പേര് ഇന്നലെ രോഗുമക്തരായി. 2266 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2347 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. ആകെ 38190 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. 210 പേരെ ആശുപത്രിയില്‍/ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. 119 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കളമശേരി മെഡിക്കല്‍ കോളേജ് 113, ജിഎച്ച് മൂവാറ്റുപുഴ 28, ജിഎച്ച് എറണാകുളം 62, ഡിഎച്ച് ആലുവ 43, പള്ളുരുത്തി താലൂക്ക് ആശുപത്രി 22, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 38, അങ്കമാലി താലൂക്ക് ആശുപത്രി 24, പിറവം താലൂക്ക് ആശുപത്രി 23, അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 160, സഞ്ജീവനി 15, സ്വകാര്യ ആശുപത്രികള്‍ 984, എഫ്എല്‍ടിസികള്‍ 409, എസ്എല്‍ടിസികള്‍ 273, ഡോമിസിലറി കെയര്‍ സെന്റര്‍ 855, വീടുകള്‍ 10722 പേരും ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: