ലഖ്നോ: യോഗി ആദിത്യനാഥ് തന്റെ നാല് വര്‍ഷത്തെ ഭരണത്തില്‍ ഉത്തര്‍പ്രദേശില്‍ പുതുതായി പണിതത് 30 മെഡിക്കല്‍ കോളെജുകള്‍. നേരത്തെ മുലായം സിംഗിന്റെയും മകന് അഖിലേഷ് യാദവിന്റെയും സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പിയും വി.പി.സിംഗും എന്‍.ഡി.തിവാരിയും നയിച്ച കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ 60 വര്‍ഷത്തെ ഭരണത്തില്‍ യുപിയില്‍ ഉയര്‍ത്തിയത് വെറും 12 മെഡിക്കല്‍ കോളെജുകള്‍ മാത്രമാണ്.
ജൂലായ് നാലിന് ഒമ്പത് മെഡിക്കല്‍ കോളെജുകളാണ് ഒറ്റയടിക്ക് യുപിയ്ക്കായി യോഗി ആദിത്യനാഥ് സമര്‍പ്പിച്ചത്. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ഒമ്പത് മെഡിക്കല്‍ കോളെജുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന പ്രഖ്യാപിതലക്ഷ്യത്തിന്റെ ഭാഗമായി ഓരോ ജില്ലയിലും ഓരോ മെഡിക്കല്‍ കോളെജ് എന്നതായിരുന്നു യോഗി ആദിത്യനാഥ് ലക്ഷ്യമിട്ടത്. അദ്ദേഹം 2017ല്‍ യുപി മുഖ്യമന്ത്രിയായി ചുതമലയേല്ക്കുമ്പോള് ഉത്തര്‍പ്രദേശില്‍ ആകെ ഉണ്ടായിരുന്നത് 12 മെഡിക്കല്‍ കോളെജുകള്‍ മാത്രം.
രണ്ട് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുകളുടെ (എഐഐഎംഎസ്) ശാഖകള്‍ ഗോരഖ്പൂരിലും റായ് ബറേലിയിലും ആരംഭിച്ചു. ഇവിടെ പുറത്ത്നിന്നുള്ള രോഗികളെ നോക്കുന്ന സംവിധാനവും തുടങ്ങി. മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി അടല്‍ ബിഹാരി വാജ്പേയി മെഡിക്കല്‍ യൂണിവേഴ്സിറ്റി എന്ന പേരില്‍ ഒരു മെഡിക്കല്‍ സര്‍വ്വകലാശാല തന്നെ സ്ഥാപിച്ചുകഴിഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത ചികിത്സാസംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഗോരഖ്പൂരില്‍ ആയുഷ് സര്‍വ്വകലാശാലയും സ്ഥാപിച്ചു. ഗോരഖ്പൂരിലെ മെഡിക്കല്‍ രംഗത്ത് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചതോടെ ഈ പ്രദേശത്ത് മസ്തിഷ്കവീക്കം മൂലമുള്ള മരണസംഖ്യ വന്‍തോതില്‍ കുറയ്ക്കാന്‍ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: