Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൊട്ടയടിച്ചാല്‍ പോകുമോ തലയിലെഴുത്ത്

എല്‍ ഡി എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായാണ് മത്സരിച്ചത്. 2016 മേയ് 25 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ ഗതാഗത വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

ഉത്തരന്‍ by ഉത്തരന്‍
Jul 21, 2021, 05:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

പെണ്‍വിഷയത്തില്‍ ആക്ഷേപം കേള്‍ക്കുകയും അതുവഴി പണി പാളം തെറ്റാനും വിധിക്കപ്പെട്ടവരുണ്ട്. മന്ത്രിപ്പണി തെറിച്ച നേതാക്കളും കേരളത്തിന് മാത്രം സ്വന്തമല്ല. അതിന്റെ ആകെ കണക്കെടുക്കാന്‍ മുതിരുന്നില്ല. കേരളത്തില്‍ ആദ്യ സംഭവം പി.ടി. ചാക്കോയുടേതാണല്ലൊ. ആ അനുഭവം മുന്നിലുള്ളപ്പോള്‍ അത് ആവര്‍ത്തിക്കപ്പെടുമെന്ന് ആരെങ്കിലും കരുതുമോ ? കരുതിയാലും ഇല്ലെങ്കിലും അടുത്തിടെ ഉണ്ടായ രണ്ട് സംഭവങ്ങള്‍ മറക്കാനേ പറ്റില്ല.

നീലലോഹിതദാസന്‍ നാടാരെ കുറിച്ചുള്ളതാണ് ഒന്ന്. കോവളം  നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തുകയും മന്ത്രിയാവുകയും ചെയ്ത നീലന്‍, നായനാര്‍ മന്ത്രിസഭയിലിരിക്കെയാണ് ആരോപണ വിധേയനായത്. വിവിധ വകുപ്പുകളുടെ സെക്രട്ടറിയും ഒടുവില്‍ ചീഫ് സെക്രട്ടറിയും ആദ്യം പിണറായി വിജയന് കീഴില്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമായിരുന്ന നളിനി നെറ്റോ ആയിരുന്നു പരാതിക്കാരി. കേരള രാഷ്‌ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച പരാതിയെ തുടര്‍ന്ന് നീലന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.

കയറിപ്പിടിച്ചതായുള്ള ആരോപണത്തെത്തുടര്‍ന്നല്ല കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് എ.കെ. ശശീന്ദ്രന് രാജിവയ്‌ക്കേണ്ടി വന്നത്. കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എന്‍.സി.പി. ദേശീയ പ്രവര്‍ത്തകസമിതി അംഗവും ഇപ്പോള്‍ വനം വകുപ്പ് മന്ത്രിയുമാണ് എ.കെ. ശശീന്ദ്രന്‍. വന്യജീവി സംരക്ഷണ വകുപ്പിന്റെയും ചുമതലയുണ്ട്. എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യായ ശശീന്ദ്രന്‍ ഇതിനു മുന്‍പ് 2011ലും ഏലത്തൂരില്‍ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടുനിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ 38502 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എ.കെ. ശശീന്ദ്രന്‍ എലത്തൂരില്‍ നിന്ന് വിജയിച്ചത്.

എല്‍ ഡി എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായാണ് മത്സരിച്ചത്. 2016 മേയ് 25 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ ഗതാഗത വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

2017 മാര്‍ച്ച് 26 ന് പുതുതായി സംപ്രേഷണം ആരംഭിച്ച മംഗളം ചാനല്‍ ഒരുക്കിയ ഹണി ട്രാപ്പില്‍ വലിച്ചിഴക്കപ്പെട്ടതിനെ തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനായി കോടതി പ്രഖ്യാപിച്ചതോടെ 2018 ഫെബ്രുവരി 1ന് വീണ്ടും മന്ത്രിയായി. 2017 മാര്‍ച്ച് 16നായിരുന്നു രാജി.

കണ്ണൂരില്‍ ജനിച്ച ശശീന്ദ്രന്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും ജില്ലാസംസ്ഥാന തലത്തിലുള്ള വിവിധ പദവികള്‍ വഹിച്ചു. 1980ല്‍ കോണ്‍ഗ്രസ്(യു)വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതല്‍ 1999 വരെ കോണ്‍ഗ്രസ്(എസ്)ന്റെയും പിന്നീട് എന്‍.സി.പി.യുടെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.

എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടാണ് മന്ത്രി വിവാദത്തിലായത്. കൊല്ലം കുണ്ടറയിലാണ് സംഭവം. ഇത് ഒത്തുതീര്‍പ്പാക്കാനാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചത്. ഈ വിവാദ ഇടപെടല്‍ നടത്തുന്ന ശബ്ദസന്ദേശം മീഡിയാ വണ്‍ ചാനലാണ് പുറത്തു വിട്ടത്. സംസ്ഥാന സര്‍ക്കാര്‍ ഗാര്‍ഹിക പീഡന പരാതികളില്‍ അടക്കം കര്‍ശന നിലപാട് സ്വീകരിക്കാന്‍ നിര്‍ദ്ദേശം കൊടുത്ത സമയത്താണ്. പീഡന പരാതി ഒതുക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവര്‍ അതുവഴി പോയപ്പോള്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ പേരില്‍ ഫെയ്‌ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.

യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രന്‍ ഫോണില്‍ വിളിച്ചത്. കുറച്ചു ദിവസം കഴിഞ്ഞ് താങ്കളെ ഒന്ന് കാണാം. അവിടെ ഒരു വിഷയമുണ്ടല്ലോ പാര്‍ട്ടിയില്‍. പ്രയാസമില്ലാത്ത രീതിയില്‍ പരിഹരിക്കണമെന്നാണ് ശശീന്ദ്രന്‍ ആവശ്യപ്പെടുന്നത്. ‘പാര്‍ട്ടിയില്‍ വിഷയമൊന്നും ഇല്ലല്ലോ സാറേ. സര്‍ പറയുന്ന വിഷയം എനിക്ക് മനസ്സിലായില്ല. ഏതാണ് ഒന്ന് പറഞ്ഞേ. സാറേ… സാര്‍ പറയുന്നത് ഗംഗ ഹോട്ടല്‍ മുതലാളി പത്മാകരന്‍ എന്റെ മകളുടെ കൈക്ക് കയറി പിടിച്ചതാണോ. ആ കേസാണ് തീര്‍ക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. അത് എങ്ങനെ തീര്‍ക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്.’  എന്നാണ് അച്ഛന്‍ തിരിച്ചു ചോദിക്കുന്നത്.

ജൂണില്‍ പരാതി നല്‍കിയിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിഷയത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നിട്ടുണ്ട്. സ്ത്രീപീഡന പരാതിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. വിഷയത്തില്‍ ഇടപെട്ടത് പാര്‍ട്ടി പ്രശ്‌നം എന്ന നിലയിലാണെന്നും എ കെ ശശീന്ദ്രന്‍ വിശദീകരിച്ചു.

യുവതിയുടെ കയ്യില്‍ കയറിപ്പിടിച്ച നേതാവിനെതിരെ നടപടി എടുക്കുമെന്നൊന്നും ശശീന്ദ്രന്‍ പറയുന്നില്ല. എന്നാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. എന്ത് ചെയ്യാനാ. ഇതാ പറഞ്ഞത് തലയിലെഴുത്ത് മൊട്ടയടിച്ചാല്‍ പോകില്ലാ. കയറിപ്പിടിച്ചത് മറ്റൊരാള്‍ പഴികേള്‍ക്കേണ്ടിവന്നത് മന്ത്രിയും.

Tags: കേസ്saseendran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിസ്ഥാനം ഒഴിയാം, പകരം സംസ്ഥാന പ്രസിഡണ്ട് പദവി നല്‍കണമെന്ന് ശശീന്ദ്രന്‍, അതോടെ എല്ലാം കേന്ദ്രകമ്മിറ്റിക്കു വിട്ടു!

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies