കൊച്ചി: രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താന അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ലക്ഷദ്വീപ് പോലീസ്. കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു നേരെ ജൈവായുധം പ്രയോഗിച്ചെന്ന വിവാദ പരാമര്‍ശം നടത്തിയതിനാണ് ഐഷക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത ശേഷം ഐഷ തന്റെ മൊബൈലില്‍ നിന്ന് മെസേജുകളും ചാറ്റുകളും ഡിലീറ്റ് ചെയ്തെന്നും ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിനെതിരെ ജനങ്ങളില്‍ വിദ്വേഷവും വെറുപ്പും ജനിപ്പിക്കാന്‍ മതിയായതും ജനങ്ങളെ ആക്രമണത്തിലേക്ക് നയിക്കാന്‍ പോരുന്നതുമായ പരാമര്‍ശമാണിത്. ആ നിലയ്ക്ക് രാജ്യദ്രോഹക്കേസ് നില നില്‍ക്കുമെന്നും പോലീസ് വ്യക്തമാക്കി.
രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ നല്കിയ ഹര്‍ജിയിലാണ് ഇതു വ്യക്തമാക്കി പോലീസ് വിശദീകരണം നല്‍കിയത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ അവര്‍ ഫോണില്‍ നോക്കി വായിക്കുന്നുണ്ട്. മറ്റാരുമായോ ആശയ വിനിമയം നടത്തിയാണ് അവര്‍ ചാനലില്‍ സംസാരിച്ചതെന്ന് വ്യക്തം.
ഐഷയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ രേഖകള്‍ കൈമാറുന്നില്ലെന്നും പോലീസ് വിശദീകരിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പോലീസിന്റെ വിശദീകരണത്തില്‍ പറയുന്നു. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഐഷ ഇടക്കാല ആവശ്യമായി ഉന്നയിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: