ന്യൂദല്‍ഹി: 2020-21 വര്‍ഷത്തെ എഐഎഫ്എഫ് വനിതാ ഫുട്ബോളറായി ഇന്ത്യ വനിതാ ഫോര്‍വേഡ് ബാലാദേവിയെ തെരഞ്ഞെടുത്തു. അവാര്‍ഡി ലഭിച്ചതിലുള്ള സന്തോഷവും നന്ദിയും താരം അറിയിച്ചു. 2014നും 2015നും ശേഷം ഇത് മൂന്നാം തവണയാണ് ബാലാദേവിക്ക് ഈ ബഹുമതി ലഭിക്കുന്നത്.
നിലവില്‍ സ്കോട്ട്ലന്‍ഡിലെ റേഞ്ചേഴ്സ് വിമന്‍സ് എഫ്സിക്ക് വേണ്ടി കളിക്കുന്ന ബാല കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ടീമിനായി അരങ്ങേറ്റം കുറിച്ചു. ഡിസംബറില്‍ ടീമിനായി തന്റെ ആദ്യ മത്സര ഗോള്‍ നേടിയതോടെ ചരിത്രം സൃഷ്ടിച്ചു. യൂറോപ്പില്‍ ഒരു പ്രൊഫഷണല്‍ കരാര്‍ ഒപ്പിട്ട ആദ്യത്തെ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ കളിക്കാരിയാണ് ഈ മുപ്പതിയൊന്നുകാരി.
ഫോര്‍വേഡ് കൂടിയായ 19 കാരിയായ മനീഷ ആദ്യമായി വനിതാ എമര്‍ജിംഗ് ഫുട്ബോളര് ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ബഹുമതിക്ക് അര്‍ഹയായതില്‍ താരം സന്തോഷം പ്രകടിപ്പിച്ചു. വളര്‍ന്നുവരുന്ന പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനായി എന്നെ തിരഞ്ഞെടുത്തതിന് എ ഐ എഫ് എഫിന് നന്ദി. എന്റെ ടീമിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും ഞങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനും ഈ അവാര്‍ഡ് എന്നെ പ്രേരിപ്പിക്കും. എന്നെ പഠിപ്പിക്കുകയും ഈ അവാര്‍ഡിന് എന്നെ പ്രാപ്തനാക്കുകയും ചെയ്ത ദേശീയ ടീമിലെ എല്ലാ സ്റ്റാഫുകള്‍ക്കും നന്ദി പറയാന്‍ ഈ അവസരം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കുടുംബം, എന്റെ പരിശീലകര്‍, അധ്യാപകര്‍ എല്ലാവര്ക്കും ഒരു വലിയ നന്ദിയും മനീഷ അറിയിച്ചു.
മുന്‍ ഇന്ത്യ അണ്ടര്‍ 17, അണ്ടര്‍ 19 ഇന്റര്‍നാഷണലായ മനീഷ 2019 ല്‍ ഹോങ്കോങ്ങിനെതിരെ സീനിയര്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചു. 2019-20 ഇന്ത്യന്‍ വിമന്‍സ് ലീഗില്‍ എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റ് അവാര്‍ഡും ലഭിച്ചു. അവിടെ ഗോകുലം കേരള എഫ്സിയുടെ കിരീടത്തിലേക്ക് ഒരു പ്രധാന പങ്ക് വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: