നെടുങ്കണ്ടം: കല്ലാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിച്ച കൊവിഡ് വാക്സിനേഷന് സെന്ററിലേക്ക് നല്കുന്ന വാക്സിന്റെ അളവ് കൂട്ടണമെന്ന് കാട്ടി കത്ത് നല്കി. കെപി കോളനി ഫ്എച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജാണ് ഡിഎംഒയ്ക്ക് കത്ത് അച്ചത്.
വാക്സിന് നല്കുന്ന കേന്ദ്രത്തില്‍ അനിയന്ത്രിതമായ തിരക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. നെടുങ്കണ്ടത്തിന് പുറമെ കട്ടപ്പന, കരുണാപുരം, ഉടുമ്പന്‍ചോല, വാത്തിക്കുടി, കൊന്നത്തടി, പാമ്പാടുംപാറ, ഇരട്ടയാര്‍ എന്നിവിടങ്ങളില്‍ നിന്നും കൂടി വാക്സിനെടുക്കാന്‍ ആളുകള്‍ രാവിലെ 7.30 മുതല്‍ കടിച്ച് കൂടുകയാണ്. ഇതിനാല്‍ നെടുങ്കണ്ടം പുളിയന്മല റോഡില്‍ ഗതാഗത സ്തംഭവനത്തിനും കാരണമാകുന്നു. ഇന്നലെ 200 പേര്‍ക്ക് കോവിഷീല്‍ഡ് വാക്സിന് നല്കുമെന്നാണ്് അറിയിപ്പ് നല്‍കിയത, എന്നാല്‍ 500 പേരാണ് എത്തിയത്. പോലീസെത്തിയിട്ടും തിരിക്ക് നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണെന്നും കത്തില്‍ പറയുന്നു. സമീപത്തെ പല പഞ്ചായത്തിലും വാര്‍ഡ് തലത്തില്‍ വാക്സിന് നല്കി അതാത് സ്ഥലത്തെ താമസക്കാര്‍ക്ക് ഉറപ്പ് വരുത്തുമ്പോള്‍ അതില്‍ ഉള്‍പ്പെടാതെ വരുന്ന സാധാരണക്കാരാണ് ഇത്തരത്തില്‍ ഇവിടെ എത്തുന്നത്.
ആയതിനാല്‍ പ്രതിദിനം 300 ഡോസ് എന്ന കണക്കില്‍ 3000 ഡോസ് അനുവദിച്ച് തരികയാണെങ്കില്‍ അത് മേല്പറഞ്ഞ പഞ്ചായത്തുകളിലെ സാധാരണക്കാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്നും അടിയന്തരമായി തുടര്‍നടപടി ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: