തിരുവനന്തപുരം: എന്‍സിപി നേതാവിന്റെ പീഡനം ഒതുക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന് ഇടപെട്ടതിന്റെ ശബ്ദരേഖ പുറത്ത്. കുണ്ടറയിലെ യുവമോര്‍ച്ച വനിത നേതാവിനെയാണ് എന്‍സിപി സംസ്ഥാന ഭാരവാഹി ജി. പത്മാകരന് കടന്നു പിടിച്ചതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും. പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക എന്‍സിപി നേതാവാണ്. എന്നാല്‍, മകള്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകയാണ്. ഇവര്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം മോശമായ ഫോട്ടോകള്‍ പ്രചരിപ്പിക്കുയും വ്യാജപ്രചാരണം നടത്തുകയും ചെയ്തു. ഇതിനും പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും പോലീസ് അനങ്ങിയില്ല. ഇതിനു ശേഷമാണ് എന്‍സിപി സംസ്ഥാന ഭാരവാഹി കടയ്ക്കുള്ളില്‍ വച്ചു കടന്നുപിടിച്ചതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും.
ഇതുസംബന്ധിച്ച് പെണ്‍കുട്ടി ഇക്കഴിഞ്ഞ 28ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയുടെ പിതാവ് ഫോണില്‍ വിളിച്ച് ശശീന്ദ്രന് പീഡനം ഒതുക്കി തീര്‍ക്കാന്‍ പറഞ്ഞത്. നല്ല രീതിയില്‍ പ്രശ്നം തീര്‍ക്കണമെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍, എങ്ങനെ തീര്‍ക്കണമെന്നാണ് മന്ത്രി പറുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ചോദിക്കുന്നുണ്ട്. വിഷയം വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: