ആലപ്പുഴ: കാലീത്തീറ്റ, വെറ്ററിനറി മരുന്നു വിലയില്‍ ഗണ്യമായ വര്‍ധന. ചെലവിനൊത്തു വരുമാനം ലഭിക്കാത്തതിനാല്‍ ജില്ലയിലെ ക്ഷീരകര്‍ഷര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഇനി പ്രതീക്ഷ പാല്‍വില വര്‍ധനയില്‍.
കുളമ്പുരോഗവും അതിനോടനുബന്ധിച്ചുള്ള വാക്സിനേഷനും കാലാവസ്ഥാ വ്യതിയാനവും മൂലം പാലിന്റെ അളവില്‍ കുറവ് വന്നിട്ടുണ്ട്. പാല് ഉല്പാദനം കൂട്ടാന്‍ ആവശ്യമായ കാലിത്തീറ്റയിലും കാല്‍സ്യത്തിന്റെ മരുന്നിലുമാണ് വിലക്കയറ്റം. 1,140 രൂപയുണ്ടായിരുന്ന കെ.എസ്. കാലിത്തീറ്റയ്ക്ക് ഒന്നരമാസം കൊണ്ട് 70 രൂപ കൂടി 1,210 രൂപയായി. 1,200 രൂപയുണ്ടായിരുന്ന പരുത്തിപ്പിണ്ണാക്കിന് 640 രൂപ വര്‍ധിച്ച് 1,840 രൂപയിലെത്തി.
അരലിറ്ററിന്റെ ഓര്ക്കാള് പി എന്ന കാല്‍സ്യം മരുന്നിന് രണ്ടുമാസം കൊണ്ട് 18 രൂപയാണ് വര്‍ധിച്ചത്. ഫെബ്രുവരിയില്‍ 180.40 രൂപയുണ്ടായിരുന്ന മരുന്നിന് ഏപ്രിലില്‍ 198.44 രൂപയായി. ജൂണില്‍ നിര്‍മിച്ച മരുന്ന് വിപണിയില്‍ എത്തുമ്പോള്‍ ഇനിയും വില കൂടാനാണ് സാധ്യത. മറ്റ് അവശ്യമരുന്നുകള്‍ക്കും വിലകൂടിയിട്ടുണ്ട്. ഒരു ലിറ്റര്‍ പാല് 50 രൂപയ്ക്ക് ഉപഭോക്താവിന് നല്കുമ്പോള് കര്‍ഷകനു ലഭിക്കുന്നത് പരമാവധി 36-38 രൂപയാണ്. ഇതു ചെലവിനു പോലും തികയില്ലെന്നാണു കര്‍ഷകരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: