കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെയും കെ.കെ. രമ എംഎല്‍എയുടെയും മകന് വധഭീഷണി. കെ കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലെത്തിയ കത്തിലാണ് ഭീഷണി.
ചാനല്‍ ചര്‍ച്ചയില്‍ എ എന്‍ ഷംസീറിനെതിരെ ഒരു ആര്‍എംപിക്കാരനും സംസാരിക്കരുത് എന്നാണ് കത്തിലെ പ്രധാന പരാമര്‍ശം. ടിപിയുടെ മകനെയും ആര് എംപി നേതാവ് എന്‍ വേണുവിനെതിരെയുമാണ് കത്ത്. പാര്‍ട്ടി പറഞ്ഞത് കേള്‍ക്കാഞ്ഞിട്ടാണ് ടിപിയെ കൊന്നതെന്നും ഷംസീറും പി.ജയരാജനുമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും കത്തിലുണ്ട്. നിരവധി തവണ ടിപിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും കത്തില്‍ പറയുന്നു. ഒപ്പം, ടിപിയെ 51 വെട്ടിനാണ് കൊന്നതെങ്കില്‍ വേണുവിനെ 100 വെട്ടിനു കൊല്ലുമെന്നും കത്തില്‍ പറയുന്നു.
സംഭവത്തില്‍ എന്‍ വേണു വടകര റൂറല്‍ എസ്പിക്ക് പരാതി നല്കി. റെഡ് ആര്‍മി കണ്ണൂര്‍ പി ജെ ബോയ്സ് എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കെ കെ രമയുടെ മകനെ അധികം വളര്‍ത്തില്ലെന്നും കത്ത് പറയുന്നു. എന്‍ വേണുവിനെ അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: