അക്രമം ആയുധമാക്കി മാറ്റിയ ശൈലിയാണ് ഇന്ന് ബംഗാളില്‍ നടമാടുന്നത്.പറഞ്ഞു കേട്ടതല്ല. നേരിട്ട് കണ്ടതാണ്. ബംഗാള്‍ കലാപത്തിന്റെ നെല്ലും പതിരും തിരിച്ചറിയാന്‍ രണഭൂമിയിലേക്ക് പോയ അന്വേഷണ സംഘത്തിന്റെ തലപ്പത്ത് ലേഖകന്‍ ഉണ്ടായിരുന്നു. മൂന്നു പേരായിരുന്നു സംഘത്തില്‍. കര്‍ണാടകത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയും ഝാര്‍ഖണ്ഡിലെ മുന്‍ വനിതാ ഡിജിപിയും.
പുത്തരിയില്‍ത്തന്നെ കല്ലുകടിച്ചു. ഞങ്ങളുടെ സംഘം ബംഗാളില്‍ കാലുകുത്തുന്നത് അവിടുത്തെ സര്‍ക്കാര്‍ വിലക്കി. അതും രേഖാമൂലം. സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടല്ലോ. ഞങ്ങള്‍ വിലക്ക് ലംഘിച്ച് ബംഗാളില്‍ പ്രവേശിക്കാന്‍ തന്നെ തീരുമാനിച്ചു. വിവരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചു. രേഖാമൂലം തന്നെ.
ബംഗാളിലെ കലാപഭൂമിയില്‍ എന്തൊക്കെ കണ്ടു. കാണേണ്ടാത്തതൊക്കെ കണ്ടു. കേള്‍ക്കേണ്ടാത്തതൊക്കെ കേട്ടു. നെഞ്ചത്തടിച്ച് കൊണ്ട് അമ്മമാര്‍ കരഞ്ഞു. അവരുടെ മുന്നിലിട്ട് കാപാലികര്‍ പെണ്‍കുഞ്ഞുങ്ങളുടെ മാനം കവര്‍ന്നു. അച്ഛനെവെട്ടി. വീടിന് തീയിട്ടു. കടകള്‍ തല്ലിത്തകര്‍ത്തു. ചിലരെ വെട്ടി. ചിലരുടെ മേല്‍ ബോംബെറിഞ്ഞു. ആരാധനാലയങ്ങള്‍ക്ക് തീവെച്ചു. ദളിതരെ അവരുടെ വീടുകളില്‍ നിന്ന് അടിച്ചിറക്കി. അങ്ങകലെ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചവരെ ഗൂണ്ടകള്‍ താക്കീതു െചയ്തു. തിരിച്ചുവരണമങ്കില് ആളൊന്നുക്ക് മൂന്നുലക്ഷം രൂപ ഗൂണ്ടാ പിരിവ് തരണം.
ഞങ്ങള്‍ ആശുപത്രികളും സന്ദര്‍ശിച്ചു. കൂടെ വഴികാട്ടിയായി വന്ന ഒരു പ്രാദേശിക നേതാവ് ഉണ്ടായിരുന്നു. പിറ്റേന്നു അദ്ദേഹം ഒരു വീഡിയോ അയച്ച് തന്നു. ഗൂണ്ടകള്‍ അദ്ദേഹത്തിന്റെ വീട് അടിച്ച് തകര്‍ക്കുന്നു.
എല്ലായിടത്തും ജനങ്ങള്‍ പറഞ്ഞ ഒരു പരാതിയുണ്ട്. ഗൂണ്ടകള്ക്കതിരേ പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയപ്പോള് പോലീസ് ഒന്നും ചെയ്തില്ല. ചില പരാതിക്കാരെ പ്രതിചേര്‍ത്ത് ലോക്കപ്പിലും ആക്കി. ബംഗാളില്‍ അരാജകത്വം, അരക്ഷിതാവസ്ഥ. ചോദിക്കാനും പറയാനും ആളില്ല. നാട്ടുകാര്‍ നെടുവീര്‍പ്പോടെ പറയുന്നു, ഞങ്ങളെ ഉപദ്രവിച്ചവരുടെ മുന്നില്‍ ബംഗ്ലാദേശികളാണെന്ന്. റോഹിന്ഗ്യക്കാരുമുണ്ട്. അവര്‍ക്ക് പി
ന്‍ബലം ഭരണകക്ഷിയുടെ നേതാക്കള്‍. വേലി തന്നെ വിളവ് തിന്നുന്നു എന്ന പഴമൊഴിയുടെ രാഷ്ട്രീയ ഭാഷ്യം. ക്രമസമാധാനനില അപ്പാടെ തകര്‍ന്നു. ഗവര്‍ണറെ പോലും വഴിയില്‍ തടഞ്ഞു. കേന്ദ്രമന്ത്രിയെ ആക്രമിക്കാന്‍ മുതിര്‍ന്നു. ജനാധിപത്യം ആള്‍ക്കൂട്ടഭരണമായി അധഃപതിച്ചു. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയും രബീന്ദ്രനാഥ ടാഗോറും സ്വാമി വിവേകാനന്ദനും സുവര്‍ണ്ണ ബംഗാള്‍ ഒരു ഭ്രാന്താലയമായി മാറുന്നത് കണ്ട് നെടുവീര്‍പ്പിടുന്നുണ്ടാവാം.
ഞങ്ങളുടെ സംഘം അക്രമത്തിനിരയായ നൂറുകണക്കിന് സ്ത്രീപുരുഷന്മാരായി ആശയവിനിമയം നടത്തി. തെളിവെടുത്തു, നേരിട്ടും ഓണ്‍ലൈനായും. പീഡനത്തിന് ഇരയായ സ്ത്രീകളില്‍ നിന്ന് ഞങ്ങളുടെ സംഘാംഗമായ മുന്‍ ഡിജിപി ശ്രീമതി നിര്‍മല്‍ കൗര്‍ രഹസ്യമായി തെളിവെടുപ്പ് നടത്തി.
കൈവിട്ട പോയ കൈയാങ്കളിയാണ് ബംഗാളിന്റെ രാഷ്ട്രീയ ജീവിതത്തെ നയിക്കുന്നത് എന്ന നിലയില്‍ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ജനങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ജനദ്രോഹികളുടെ സംരക്ഷകരായി മാറിയിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ നാഥനില്ലാക്കളരി. കൈയൂക്കുള്ളവന് കാര്യക്കാരന്‍ എന്ന കാട്ടുനീതി നടമാടുന്നു. എന്താണിതിന്റെ ലക്ഷ്യമെന്ന് വ്യക്തമാകുന്നില്ല. തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണെങ്കില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. ഭരിക്കാന്‍ തിട്ടൂരം ലഭിച്ച സര്‍ക്കാര്‍ ഭരിക്കേണ്ടതിന് പകരം ജനങ്ങളെ മരിക്കാന്‍ വിടുകയാണ്. ഇന്ത്യയെ തകര്‍ക്കാനുള്ള ബ്രേക്കിന്ത്യ ബ്രിഗേഡിന്റെ ഗൂഢാലോചനകളുടെ ഭാഗമാണിത്. ഭരണഘടന ബലഹീനമാണോ, ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മരവിപ്പു വന്നോ, ജനങ്ങള്‍ ചിന്താക്കുഴപ്പത്തിലാണ്. അതോ തെറിക്കുത്തരം ‘മുറി പത്തല്’ എന്നതാണാ ബംഗാളിലെ നവരാഷ്ട്രീയത്തിന്റെ മൂലമന്ത്രമെന്ന് നിസ്സഹായരായ ജനങ്ങള്‍ മനസ്സിലാക്കണോ ഡെമോക്രസി വിട്ട് മോബോക്രസിയിലേക്കു നീങ്ങുകയാണോ ബംഗാള്‍.
ഇനി എങ്ങോട്ട്? അതാണ് ചോദ്യം. പഠനസംഘം ഇതിനെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു നല്കി. ബംഗാളിലെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘം (ടകഠ) രൂപീകരിക്കുക. സംസ്ഥാന സര്ക്കാരെടുക്കേണ്ട ഭരണഘടനാപരമായ നടപടികളെ കുറിച്ച് വ്യക്തവും ശക്തവുമായ നിര്‍ദ്ദേശം നല്‍കുക. സംസ്ഥാനം ഇത് നടപ്പില്‍ വരുത്തുന്നുവെന്ന് ഉറപ്പുവരുത്തുക. അക്രമങ്ങളെക്കുറിച്ചുള്ള കേസുകള്‍ ത്വരിതഗതിയില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുക. അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുമുള്ള അക്രമികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളതുകൊണ്ടും ഇത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായതുകൊണ്ടും അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കുക.
അക്രമത്തിന് ഇരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിക്കുക. ഫെഡറലിസത്തില്‍ പ്രകടമായ ന്യൂനതകള്‍ പരിഹരിച്ച് കേന്ദ്ര-സംസ്ഥാന ബന്ധം ശക്തമാക്കാനും വിള്ളലുകള്‍ ഒഴിവാക്കാനുമുള്ള നിയമപരവും നയപരവുമായ നടപടികള്‍ സ്വീകരിക്കുക. ഐഎഎസ്, ഐപിഎസ് തുടങ്ങിയ അഖിലേന്ത്യ സര്‍വ്വീസുകള്‍ രാഷ്ട്രീയത്തിന് അതീതമായി നിന്ന് നിഷ്പക്ഷതയോടെ കടമകള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കുമെന്ന് ഉറപ്പുവരുത്തുക. റിപ്പോര്‍ട്ട് സ്വീകരിച്ച അന്നത്തെ ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി, കേന്ദ്ര സര്‍ക്കാര്‍ ഉചിത നടപടികള്‍ കാലവിളംബമില്ലാതെ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.
ബംഗാള്‍ ഒരു ചൂണ്ടുപലകയാണ്. ഭുജബലപരാക്രമം കാട്ടി ജനഹിതത്തെ തമസ്കരിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നിന്ന് അരങ്ങത്ത് എത്തിയിരിക്കുകയാണ്. ഇത് നാം അനുവദിച്ചുകൂടാ. രാജ്യമാണ് വലുത്, രാഷ്ട്രീയമല്ല, രാഷ്ട്രമില്ലെങ്കില്‍ എന്ത് രാഷ്ട്രീയം. ശകുനിമാര്‍ക്ക് കള്ളച്ചൂത് കളിക്കാനുള്ള ഇടമൊരുക്കിയാല് ജനാധിപത്യത്തിന് വനവാസമായിരിക്കും വിധി. നമുക്ക് വേണ്ടത് വിദുരോപദേശമാണ്. എങ്കില്‍ കുരുക്ഷേത്ര യുദ്ധം ഇല്ലാതാക്കാം. യുദ്ധമുണ്ടായാലോ ഭയപ്പെടേണ്ട. കൃഷ്ണനും ഗീതോപദേശവുമുണ്ടെന്ന് മറക്കണ്ട.
‘പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ
ഭാരതക്ഷ്മ ദേവിയുടെ തൃപ്പതാകകള്‍.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: