Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ക്ഷേത്രങ്ങളുടെ വിമോചനം ഇനിയും വൈകരുത്

സഹസ്രകോടികള്‍ വിലമതിക്കുന്ന ക്ഷേത്ര സ്വത്തും, ഭക്തജനങ്ങള്‍ ഈശ്വരാര്‍പ്പിതമായി സമര്‍പ്പിക്കുന്ന പണവും സംഭാവനകളും അഹിന്ദുക്കളും ഹിന്ദുവിരുദ്ധരും ഈശ്വരവിശ്വാസികളല്ലാത്തവരുമായ ഭരണാധികാരികള്‍ തന്നിഷ്ടംപോലെയാണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ യാതൊരു വിവേചനാധികാരവുമില്ലാതെ നഗ്‌നമായ ചൂഷണത്തിനു മുന്നില്‍ നോക്കുകുത്തികളായി നില്‍ക്കേണ്ടി വരുന്ന ദുര്‍ഗതിയാണ് ഹിന്ദു സമൂഹത്തിനുള്ളത്. സൂര്യനു കീഴിലുള്ള സര്‍വകാര്യങ്ങളും മതേതരത്വത്തിന്റെ അടിസ്ഥാനത്തില്‍ വേണമെന്നു വാശിപിടിക്കുന്ന രാഷ്‌ട്രീയ-ഭരണ നേതൃത്വം ക്ഷേത്ര ഭരണത്തിന്റെ കാര്യം വരുമ്പോള്‍ അത് ആവശ്യമില്ലെന്ന നയത്തിലൂടെ രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളെയും വഞ്ചിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 20, 2021, 05:00 am IST
in Editorial

ഹരിയാനയിലെ ഫരീദാബാദില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് ഗവേണിങ് കൗണ്‍സില്‍ യോഗം, രാജ്യവ്യാപകമായി സര്‍ക്കാര്‍ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ മോചനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് ഹിന്ദു സമൂഹത്തിന്റെയും ഹൈന്ദവ സംഘടനകളുടെയും അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണ്. ഇതരമതസ്ഥരുടെ ആരാധനാലയങ്ങള്‍ ഭരിക്കാനുള്ള അവകാശം പ്രസ്തുത മതവിഭാഗങ്ങള്‍ക്കാണ്. ഇത് നിരുപാധികം അനുവദിച്ചുകൊടുക്കുന്ന സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളായി ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ കയ്യടക്കി വച്ച് ഭരണം  നടത്തുന്നു. സഹസ്രകോടികള്‍ വിലമതിക്കുന്ന ക്ഷേത്ര സ്വത്തും, ഭക്തജനങ്ങള്‍ ഈശ്വരാര്‍പ്പിതമായി സമര്‍പ്പിക്കുന്ന പണവും സംഭാവനകളും പലയിടത്തും  അഹിന്ദുക്കളും ഹിന്ദുവിരുദ്ധരും ഈശ്വരവിശ്വാസികളല്ലാത്തവരുമായ ഭരണാധികാരികള്‍ തന്നിഷ്ടംപോലെയാണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ യാതൊരു വിവേചനാധികാരവുമില്ലാതെ നഗ്‌നമായ ചൂഷണത്തിനു മുന്നില്‍ നോക്കുകുത്തികളായി നില്‍ക്കേണ്ടി വരുന്ന ദുര്‍ഗതിയാണ് ഹിന്ദു സമൂഹത്തിനുള്ളത്. സൂര്യനു കീഴിലുള്ള സര്‍വകാര്യങ്ങളും മതേതരത്വത്തിന്റെ അടിസ്ഥാനത്തില്‍ വേണമെന്നു വാശിപിടിക്കുന്ന ചില  രാഷ്‌ട്രീയ-ഭരണ നേതൃത്വവും  ക്ഷേത്ര ഭരണത്തിന്റെ കാര്യം വരുമ്പോള്‍ അത് ആവശ്യമില്ലെന്ന നയത്തിലൂടെ രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളെയും വഞ്ചിക്കുകയാണ്. ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് ലഭിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുന്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ ഹിന്ദു സംഘടനകള്‍ ഗൗരവത്തിലെടുക്കണം.

നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഹിന്ദുക്കള്‍ക്ക് മാത്രം നീതി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് ക്ഷേത്ര ഭരണകാര്യത്തില്‍ ഉള്ളത്. ക്ഷേത്ര ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും, ക്ഷേത്രം വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും വിവിധ കേസുകളില്‍ സുപ്രീംകോടതി തന്നെ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. തമിഴ്നാട്ടിലെ ചിദംബരം നടരാജ ക്ഷേത്ര ഭരണം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രീംകോടതി ക്ഷേത്രഭരണത്തിന് പരമ്പരാഗതമായി അവകാശമുള്ള ദീക്ഷിതര്‍ കുടുംബത്തിന് അത് തിരിച്ചു നല്‍കാന്‍ ഉത്തരവിടുകയുണ്ടായി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരിക്കാനുള്ള അധികാരവും സര്‍ക്കാരിനല്ല, പരമ്പരാഗതമായ അവകാശികള്‍ക്കാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചതാണല്ലൊ. പരമോന്നത നീതിപീഠത്തില്‍നിന്ന് ഇങ്ങനെയുള്ള വിധികള്‍ ഉണ്ടായിട്ടേയില്ലെന്ന മട്ടിലാണ് ഇപ്പോഴും ക്ഷേത്രഭരണം സര്‍ക്കാരുകള്‍ കയ്യടക്കിവച്ചിരിക്കുന്നത്. കേരളത്തില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴില്‍ ക്ഷേത്രം ഭരിക്കുന്നവര്‍ ചെയ്തു കൂട്ടാത്ത അനീതികള്‍ ഇല്ലെന്നു തന്നെ പറയാം. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആരാധനാലയങ്ങള്‍ ഭരിക്കുന്നതുപോയിട്ട് അവയുടെ എണ്ണമെടുക്കാന്‍ പോലും മടിക്കുകയും പേടിക്കുകയും ചെയ്യുന്നവര്‍ എന്തുകൊണ്ടാണ് ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ മാത്രം കയ്യടക്കിവച്ചിരിക്കുന്നതെന്നതിന് മറുപടിയുണ്ടാവാറില്ല.

കേരളത്തിലെ ക്ഷേത്രങ്ങള്‍ ഭരിച്ചുകൊള്ളാന്‍ പറഞ്ഞ് ഭക്തജനങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ചതല്ല. പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയും മറ്റ് വസ്തുവഹകളും സ്വന്തമായുണ്ടായിരുന്ന ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തതാണ്. സര്‍ക്കാര്‍ ഭരണത്തിനു കീഴില്‍ ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമിയാണ് അന്യാധീനപ്പെട്ടിട്ടുള്ളത്. സര്‍ക്കാരിന്റെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ഒത്താശ ഈ കയ്യേറ്റക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ക്ഷേത്ര ഭൂമി വീണ്ടെടുക്കാന്‍ മൂന്നാര്‍ മോഡല്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന ഹൈക്കോടതി വിധിയുണ്ടായിട്ടും നടപടികള്‍ അട്ടിമറിക്കപ്പെടുകയാണുണ്ടായിട്ടുള്ളത്. നാമമാത്രമായ ഭൂമിയാണ് വീണ്ടെടുക്കാന്‍ കഴിഞ്ഞത്. ക്ഷേത്ര ഭരണം സര്‍ക്കാരിന്റെ കൈവശമിരിക്കേണ്ടത് ഈ കയ്യേറ്റക്കാരുടെയും ആവശ്യമാണ്. ഈ ഭൂമി തിരിച്ചുപിടിക്കാന്‍ നിയമപരമായി യാതൊരു തടസ്സവുമില്ല. പാട്ടക്കാരന്‍ അധീനതയില്‍ വച്ചുകൊണ്ടിരുന്ന മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്ര ഭൂമി തിരിച്ചുപിടിച്ചത് സമീപകാലത്താണ്. ഗുരുവായൂരും കൂടല്‍മാണിക്യവുമുള്‍പ്പെടെ പല മഹാക്ഷേത്രങ്ങളുടെ ഭൂമിയും വന്‍തോതില്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. ചെറുതും വലുതുമായ പല ക്ഷേത്രങ്ങളിലും അന്തിത്തിരി വയ്‌ക്കാന്‍ പോലും വരുമാനമില്ലാതിരിക്കെയാണ് ക്ഷേത്ര സ്വത്തുക്കള്‍ തട്ടിയെടുത്ത് ചിലര്‍ ദൈവം തമ്പുരാനെക്കാള്‍ വലിയ തമ്പുരാക്കന്മാരായി വാഴുന്നത്. ക്ഷേത്ര വിമോചനം രാഷ്‌ട്രീയ വിമുക്തമാക്കേണ്ടത് ഹിന്ദുക്കളുടെ ആവശ്യം മാത്രമല്ല, തുല്യനീതിയുടെ പ്രശ്നം കൂടിയാണ്. ഇതിന് പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പുറമെ നിയമപ്പോരാട്ടങ്ങള്‍ നടത്താനും ഹൈന്ദവ സംഘടനകള്‍ തയ്യാറാവണം. യഥാര്‍ത്ഥ വിജയമിരിക്കുന്നത് അവിടെയാണ്.

Tags: ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.