തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച അക്കമിട്ട് നിരത്തിയുള്ള യുവമോര്‍ച്ച കേരളഘടകത്തിന്റെ ക്യാംപെയിനാണ് ദേശീയ തലത്തില്‍ നടക്കുന്നത്. #CovidKeralaModelFailed എന്ന ഹാഷ്ടാഗിപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി തുടരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, കേന്ദ്രമന്ത്രി വി മുരളീധരന്, പ്രജ്ഞ പ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ നന്ദകുമാര്‍, സംസ്ഥാന, ദേശീയ ബിജെപി നേതാക്കള്‍ തുടങ്ങിയവരും രാവിലെ ആരംഭിച്ച ക്യാംപെയിന്റെ ഭാഗമായി. ‘നമ്മള് തോറ്റതല്ല, സംസ്ഥാന ഭരണകൂടം നമ്മളെ തോല്‍പ്പിച്ചതാണ്’ എന്ന വസ്തുത ക്യാംപെയ്ന് ഉയര്‍ത്തിപ്പിടിക്കുന്നു.
സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക്(ടിപിആര്‍) പത്ത് ശതമാനത്തിന് മുകളില്‍ നില്ക്കുമ്പോള് ബക്രീദിനോട് അനുബന്ധിച്ച് ലോക്ഡൗണില്‍ ഇളവ് നല്‍കിയതിനു പിന്നില്‍ എന്ത് ശാസ്ത്രീയതയാണുള്ളതെന്ന് പലരും ചോദിക്കുന്നു. ആരോഗ്യ സംവിധാനത്തിന്റെ കഴിവില്ലാതാക്കുന്ന മണ്ടന്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നുന്നു, കേരള ജനത സംസ്ഥാന സര്‍ക്കാരിനെ ഇത്രയേറെ വിശ്വസിച്ചിട്ടും എന്തുകൊണ്ട് നമ്മള് തോറ്റുവെന്ന് ചിന്തിക്കണം തുടങ്ങിയ അഭിപ്രായങ്ങളും ട്വിറ്ററില്‍ നിറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: